17-കാരന് നേരേ പ്രകൃതിവിരുദ്ധ പീഡനം; ഉഴിച്ചില്‍ കേന്ദ്രത്തിലെ വൈദ്യന്‍ അറസ്റ്റില്‍


സുനിൽ

ഷൊര്‍ണൂര്‍: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു. കുളപ്പുള്ളിയില്‍ ഉഴിച്ചില്‍കേന്ദ്രം നടത്തുന്ന മലപ്പുറം ചിറക്കല്‍ താനൂര്‍ പാങ്ങാട്ട് സുനില്‍ (50) ആണ് അറസ്റ്റിലായത്.

ഉഴിച്ചില്‍കേന്ദ്രത്തിന് സമീപത്തെ വീട്ടിലെ ആണ്‍കുട്ടിയെ രാത്രി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. തിങ്കളാഴ്ചരാത്രി കുട്ടി ഉഴിച്ചില്‍കേന്ദ്രത്തിലെത്തിയപ്പോള്‍ പീഡിപ്പിക്കയായിരുന്നു എന്ന് പോലീസ് പറയുന്നു. 17 വയസ്സുള്ള ആണ്‍കുട്ടിയുടെ പരാതിയിലാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴുവയസ്സുകാരന് ലൈംഗികപീഡനം; തിരുപ്പൂരില്‍ യുവാവ് അറസ്റ്റില്‍

തിരുപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 27 വയസ്സുള്ള യുവാവിനെ പോക്സോ നിയമപ്രകാരം കുണ്ടടത്തില്‍ അറസ്റ്റുചെയ്തു. എസ്. ലക്ഷ്മണനെയാണ് ഏഴുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റുചെയ്തത്. പ്രദേശത്തെ കോവിലിന്റെ പിന്‍വശത്തുവെച്ച് പീഡിപ്പിച്ചശേഷം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു. അമ്മ ധാരാപുരം വനിതാ പോലീസ് സ്റ്റേഷനില്‍ പരാതികൊടുത്തു. യുവാവിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു.

Content Highlights: traditional healer arrested for raping minor boy in shoranur palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented