ടൂറിനായി പണം വാങ്ങും, നല്‍കുന്നത് വ്യാജ വിമാനടിക്കറ്റ്; തട്ടിപ്പുകാരന്‍ അറസ്റ്റില്‍


കോഴിക്കോട് നഗരത്തിലെ പല സ്‌കൂളുകളിലെയും ഒട്ടേറെ അധ്യാപകര്‍ വിനോദയാത്രാ വാഗ്ദാനം വിശ്വസിച്ച് പണം കൈമാറിയിട്ടുണ്ട്.

പ്രേംദാസ്

താമരശ്ശേരി: വിനോദയാത്രയുടെപേരില്‍ അധ്യാപകരില്‍നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും വന്‍തുക കൈക്കലാക്കിയശേഷം തട്ടിപ്പുനടത്തുന്നയാള്‍ പിടിയില്‍. പരപ്പന്‍പൊയില്‍ ഓടക്കുന്ന് ശാന്തിഭവനില്‍ വി.കെ. പ്രേംദാസി(57)നെയാണ് താമരശ്ശേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

വിനോദയാത്രയ്ക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞ് വ്യാജ വിമാനടിക്കറ്റുകള്‍ അയച്ച്, 2.52 ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ചെന്നുകാണിച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ആര്‍. രഘുചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമാനരീതിയില്‍ പലരില്‍നിന്നായി ഇയാള്‍ തുകകള്‍ കൈക്കലാക്കിയെന്നാണ് വിവരമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ നാലിനായിരുന്നു പരാതിക്കാരന്റേതുള്‍പ്പെടെ മൂന്നു കുടുംബങ്ങള്‍ ലഡാക്കിലേക്കും കശ്മീരിലേക്കും മറ്റുമായി യാത്ര നിശ്ചയിച്ചിരുന്നത്. വ്യാജമായി തയ്യാറാക്കിയ വിമാനടിക്കറ്റ് അയച്ചുകൊടുത്ത പ്രേംദാസ് ഗൂഗിള്‍പേ വഴിയും നേരിട്ടും പണം കൈപ്പറ്റി. പിന്നീട് യാത്രയുടെ വിശദാംശം അറിയാന്‍ പ്രേംദാസിനെ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് ഡല്‍ഹിയിലുള്ള ടൂര്‍ ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോഴാണ് യാത്രാസംഘത്തിന്റെ ലിസ്റ്റില്‍ ഇല്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും പരാതിക്കാരന് വ്യക്തമായത്.

വര്‍ഷങ്ങളായി ടൂര്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രേംദാസ് അധ്യാപകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് വിനോദയാത്രാവാഗ്ദാനവുമായി കൂടുതലായി സമീപിച്ചതെന്നാണ് വിവരം. കോഴിക്കോട് നഗരത്തിലെ പല സ്‌കൂളുകളിലെയും ഒട്ടേറെ അധ്യാപകര്‍ വിനോദയാത്രാ വാഗ്ദാനം വിശ്വസിച്ച് പണം കൈമാറിയിട്ടുണ്ട്. സ്ഥിരജീവനക്കാര്‍ക്കുള്ള ലീവ് ട്രാവല്‍ അലവന്‍സ് ഉള്‍പ്പെടെ വിനിയോഗിച്ച് കശ്മീര്‍, ലഡാക്ക്, ന്യൂഡല്‍ഹി തുടങ്ങി പല കേന്ദ്രങ്ങളിലേക്കും കുറഞ്ഞചെലവില്‍ പ്രത്യേക ടൂര്‍പാക്കേജ് ഒരുക്കാമെന്നുപറഞ്ഞായിരുന്നു പലരെയും സമീപിച്ചിരുന്നത്. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉള്‍പ്പെടെ മുന്‍കൂറായി തുക വേണമെന്ന് പറഞ്ഞ് പണം കൈപ്പറ്റുന്നതായിരുന്നു രീതി. പണം കൈപ്പറ്റിയതിന് രശീതിയും നല്‍കിയിരുന്നു.

Content Highlights: tour package fraud in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented