ടോള്‍പ്ലാസ ജീവനക്കാരെ ആക്രമിച്ച് നിയമവിദ്യാര്‍ഥികള്‍; വാഹനങ്ങള്‍ തകര്‍ത്തു, നാട്ടുകാരുമായും സംഘര്‍ഷം


വിദ്യാര്‍ഥികള്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടുകയും ആന്ധ്ര രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടഞ്ഞിടുകയുമായിരുന്നു.

Screengrab: twitter.com/arunsandilya

തിരുപ്പതി: ആന്ധ്രപ്രദേശില്‍ ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് നേരേ വിദ്യാര്‍ഥികളുടെ ആക്രമണം. തമിഴ്‌നാട്ടിലെ സ്വകാര്യ ലോ കോളേജില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് തിരുപ്പതിയിലെ ടോള്‍ പ്ലാസ ജീവനക്കാരെ ആക്രമിച്ചത്. ഇതിനുപിന്നാലെ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. നിരത്തിലുണ്ടായിരുന്ന ചില വാഹനങ്ങളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു.

തമിഴ്‌നാട്ടിലെ ലോ കോളേജ് വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് തിരുപ്പതിയില്‍നിന്ന് മടങ്ങുകയായിരുന്നു. വിദ്യാര്‍ഥികളിലൊരാള്‍ സഞ്ചരിച്ച കാറിലെ ഫാസ്റ്റ് ടാഗ് ടോള്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഫാസ്റ്റ് ടാഗ് പ്രവര്‍ത്തിക്കാത്തതിനാല്‍ പണം നല്‍കണമെന്നും മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരമൊരുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വാഹനം പിറകിലേക്ക് മാറ്റണമെന്നും പറഞ്ഞു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ ജീവനക്കാരെ ഹെല്‍മെറ്റുകള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചത്.



ഇതിനിടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ച പോലീസ്, ഗതാഗതം തടസ്സപ്പെടുത്തരുതെന്നും വാഹനങ്ങള്‍ക്ക് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രോഷാകുലരായ വിദ്യാര്‍ഥികള്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടുകയും ആന്ധ്ര രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടഞ്ഞിടുകയുമായിരുന്നു. ഇതോടെ നാട്ടുകാരും വിദ്യാര്‍ഥികള്‍ക്കെതിരേ തിരിഞ്ഞു. തുടര്‍ന്നാണ് നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തിനിടെ ചില വാഹനങ്ങളും തകര്‍ത്തു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനമലപേട്ട് എസ്.ഐ. രാമജ്ഞനേയുലു മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: toll plaza staffers attacked by law college students in andhra clash with local residents

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented