ബന്ധുവും ഒന്നരവയസ്സുള്ള കുഞ്ഞും കായലില്‍ മരിച്ചനിലയില്‍


കല്യാണംകഴിഞ്ഞ് ആറുവര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ തങ്ങളുടെ പൊന്നുമോള്‍ ഇനി തിരിച്ചുവരില്ലെന്നറിഞ്ഞു വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനില്‍കുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികള്‍ വിറങ്ങലിച്ചു നിന്നുപോയി.

ഗോപൻ, മഹാലക്ഷ്മി

കലവൂര്‍: ബന്ധുവിനെയും ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിനെയും കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്റെയും അശ്വതിയുടെയും മകള്‍ മഹാലക്ഷ്മി എന്നിവരെയാണ് വേമ്പനാട്ടുകായലില്‍ ചാരംപറമ്പ് ജെട്ടിക്കുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.ഗോപന്റെ ഭാര്യാസഹോദരന്റെ മകളാണ് മഹാലക്ഷ്മി.

ഗോപന്റെയും അനില്‍കുമാറിന്റെയും വീടുകള്‍ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനില്‍കുമാറിന്റെ വീട്ടിലെത്തി ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി.

രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്.

ഗോപന്‍ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മിക്കപ്പോഴും മഹാലക്ഷ്മിയുമായി ഗോപന്‍ പുറത്തുപോകാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. കാല്‍വഴുതി കായലില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കള്‍: അഭിരാമി, ആദര്‍ശ് .

ആറ്റുനോറ്റു കിട്ടിയകണ്‍മണി ജീവച്ഛവമായി കണ്മുന്നിലൂടെ...

കലവൂര്‍: കല്യാണംകഴിഞ്ഞ് ആറുവര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ തങ്ങളുടെ പൊന്നുമോള്‍ ഇനി തിരിച്ചുവരില്ലെന്നറിഞ്ഞു വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനില്‍കുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികള്‍ വിറങ്ങലിച്ചു നിന്നുപോയി. തൊട്ടടുത്തുള്ള രണ്ടു വീടുകളിലായുണ്ടായ രണ്ടുമരണങ്ങള്‍ ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി. കായലിനടുത്താണ് ഇരുവീടുകളും

ദുരന്തവാര്‍ത്തയറിഞ്ഞു ശിവകൃപ വീടിന്റെയും പോത്തശ്ശേരി വീടിന്റെയും മുറ്റത്തു നിമിഷനേരംകൊണ്ട് പ്രദേശവാസികള്‍ തടിച്ചുകൂടി. അച്ഛനെ നഷ്ടപ്പെട്ട കൗമാരക്കാരായ രണ്ടുമക്കളെയും ഭാര്യയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ജനപ്രതിനിധികളും വിഷമിച്ചുപോയി.

തെക്കനാര്യാട് ശിവകൃപയില്‍ ഗോപനെയും പോത്തശ്ശേരി അനില്‍കുമാറിന്റെ ഏക മകള്‍ മഹാലക്ഷ്മിയെയും കാണ്മാനില്ലെന്നറിഞ്ഞു ബന്ധുക്കളും പരിസരവാസികളും പ്രദേശം മൊത്തം തിരഞ്ഞെങ്കിലും കായലിലേക്ക് ആരുടെയും ശ്രദ്ധ പോയിരുന്നില്ല.

അവസാനം ഗോപന്റെ മകന്‍ ആദര്‍ശ് കൂട്ടുകാരുമൊത്ത് ജെട്ടിയിലെത്തി വെറുതെയൊന്നു വെട്ടമടിച്ചു നോക്കിയപ്പോഴാണ് മഹാലക്ഷ്മി വെള്ളത്തില്‍ പൊങ്ങക്കിടക്കുന്നതുകണ്ടത്.

ഉടനെതന്നെ കുഞ്ഞിനെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്കോടി. പിന്നീടുനടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ കിട്ടിയതിനു തൊട്ടടുത്തായി ഗോപന്റെ മൃതദേഹവും കിട്ടി.

മഹാലക്ഷ്മിയുടെയും ഗോപന്റെയും വീടുകള്‍ ഒരു പുരയിടത്തില്‍ത്തന്നെയാണ്.

കുഞ്ഞിനും ഗോപനുംവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയിലാണ് ചേതനയറ്റ മഹാലക്ഷ്മിയെയുംകൊണ്ട് അനില്‍കുമാറിന്റെ മുന്നിലൂടെ ആളുകള്‍ ആശുപത്രിയിലേക്കു പാഞ്ഞത്. ഇതുകണ്ടു നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞ അനില്‍കുമാറിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല.

ആലപ്പുഴ എസ്.ഡി. കോളേജില്‍ ലാബ് അസിസ്റ്റന്റാണ് അനില്‍കുമാര്‍.

Content Highlights: toddler and relative found dead in backwater in kalavoor alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented