'എന്റെ മകളെ കൊന്നല്ലോടാ', പൊട്ടിക്കരഞ്ഞ് നസീമ; ഹഷിതയെ പലതവണ ആഞ്ഞുവെട്ടിയെന്ന് ആസിഫ്, ക്രൂരത


. 'എന്റെ മകളെ കൊന്നല്ലോടാ'യെന്ന് പറഞ്ഞാണ് നസീമ പൊട്ടിക്കരഞ്ഞത്. ഹഷിതയുടെ വീട്ടിലെത്തിയ സ്ത്രീകളും കരയുന്നുണ്ടായിരുന്നു.

ആസിഫിനെ കണ്ടപ്പോൾ പൊട്ടിക്കരയുന്ന ഹഷിതയുടെ മാതാവ് നസീമ(ഇടത്ത്) കൊല്ലപ്പെട്ട ഹഷിത, ആസിഫ്(ഫയൽചിത്രം)

തൃപ്രയാര്‍(തൃശ്ശൂര്‍): സ്‌നേഹത്തോടെ സ്വീകരിച്ച ഭാര്യയെ ആസിഫ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പിഞ്ചു കുഞ്ഞിനടുത്ത് കിടന്നിരുന്ന ഹഷിതയെ പലതവണ ആഞ്ഞുവെട്ടിയതായി ഭര്‍ത്താവ് ആസിഫ് തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. ഒരു തവണ വെട്ടിയപ്പോള്‍ വടിവാള്‍ തലയില്‍ ആഴത്തില്‍ മുറിവുണ്ടാക്കി തറച്ചിരുന്നുവെന്ന് ആസിഫ് പോലീസിനോട് പറഞ്ഞു. നമ്പിക്കടവില്‍ ഭാര്യ ഹഷിതയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ആസിഫിനെ തെളിവെടുപ്പിനാണ് ഹഷിതയുടെ വീട്ടിലെത്തിച്ചത്.

കിടപ്പുമുറിയില്‍വെച്ച് ഹഷിതയെ ആക്രമിച്ചത് ആസിഫ് പോലീസിനോട് വിശദീകരിച്ചു. ബഹളംകേട്ട് ഓടിയെത്തിയ ഹഷിതയുടെ പിതാവ് അരവശ്ശേരി നൂറുദ്ദീന് പിടിവലിക്കിടെയാണ് പരിക്കേറ്റത്. ആക്രമണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തടയാന്‍ ശ്രമിച്ച ബന്ധുവിനെ തള്ളിമാറ്റിയാണ് ഓടിയതെന്നും ആസിഫ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, വാടാനപ്പള്ളി എസ്.എച്ച്.ഒ. സാബുജി എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവിലിലാണ് ആസിഫിനെ തെളിവെടുപ്പിനെത്തിച്ചത്. ആസിഫ് ഓടിയ വഴിയിലും കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ പോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി. സ്ത്രീകളടക്കം നിരവധി നാട്ടുകാരാണ് ആസിഫിനെ കൊണ്ടുവരുന്നതറിഞ്ഞ് വീട്ടുപരിസരത്ത് എത്തിയത്.

പൊട്ടിക്കരഞ്ഞ് മാതാവ്

തൃപ്രയാര്‍: മകളുടെ ഘാതകനെ കണ്ടപ്പോള്‍ ഹഷിതയുടെ മാതാവ് നസീമ പൊട്ടിക്കരഞ്ഞു. 'എന്റെ മകളെ കൊന്നല്ലോടാ'യെന്ന് പറഞ്ഞാണ് നസീമ പൊട്ടിക്കരഞ്ഞത്. ഹഷിതയുടെ വീട്ടിലെത്തിയ സ്ത്രീകളും കരയുന്നുണ്ടായിരുന്നു. വീട്ടിലെ തെളിവെടുപ്പിനുശേഷം അടുക്കള വഴി കൊണ്ടുപോകുമ്പോഴാണ് നസീമയ്ക്ക് നിയന്ത്രണം വിട്ടത്.

Content Highlights: thrissur triprayar hashitha murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented