വിദ്യാര്‍ഥിനി രണ്ടുതവണ പീഡിപ്പിക്കപ്പെട്ടിട്ടും വീട്ടുകാര്‍ മറച്ചുവെച്ചു; ശരീരത്തില്‍ മുറിപ്പാടുകള്‍


അമ്മയെയും ബന്ധുവിനെയും മറ്റൊരു വാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ട് പ്രതിയും കൂട്ടുപ്രതികളുംകൂടി പെണ്‍കുട്ടിയുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നുവെന്നാണ് നിഗമനം. വീട്ടില്‍ കഞ്ചാവ് വില്‍പ്പനയുള്ളതിനാല്‍ പിന്നിലെ വാതില്‍ കുറ്റിയിടാറില്ല.

അറസ്റ്റിലായ ഷാഫി

പുന്നയൂര്‍ക്കുളം(തൃശ്ശൂര്‍): അച്ഛന്റെ സുഹൃത്തുക്കളായ മൂന്നുപേര്‍ വീട്ടില്‍ക്കയറി വിദ്യാര്‍ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഘത്തിലെ ഒരാളെ അറസ്റ്റുചെയ്തു. പാലപ്പെട്ടി കാപ്പരിക്കാട് സ്വദേശി ഷാഫി (26)യാണ് പിടിയിലായത്.

ഒരാള്‍ക്കൂടി കസ്റ്റഡിയിലുള്ളതായാണ് സൂചന. ട്യൂഷന്‍ സെന്ററില്‍വെച്ചും ഇതേസംഘം മുന്‍പ് പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥിനി മൊഴിനല്‍കുകയും ചെയ്തു.

ഓഗസ്റ്റ് ഒമ്പതിനാണ് വിദ്യാര്‍ഥിനി രണ്ടാംതവണ പീഡിപ്പിക്കപ്പെട്ടത്. അര്‍ധരാത്രി വീട്ടില്‍ ആളില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി കൈകള്‍ പിന്നില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. രണ്ടാമത്തെ സംഭവത്തിനുശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടിയില്‍ കണ്ട മാറ്റങ്ങള്‍ ശ്രദ്ധിച്ച അധ്യാപകര്‍ കൗണ്‍സിലിങ് നടത്തിയപ്പോള്‍ സംഭവം പുറത്തറിയുകയായിരുന്നു.

കൗണ്‍സിലിങ്ങിന് ശേഷം ചൈല്‍ഡ് ലൈന്‍ വിവരങ്ങള്‍ പോലീസിന് കൈമാറി. കുട്ടിയുടെ പിതാവും പ്രതികളും സ്ഥിരമായി കൂട്ടുകൂടി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും വീട്ടില്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മേയില്‍ ട്യൂഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് ആളില്ലാത്ത സമയത്താണ് മൂന്നംഗ സംഘം ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി മൊഴിനല്‍കി. തുടര്‍ന്ന് ഇക്കാര്യം കുട്ടി വീട്ടില്‍ പറഞ്ഞെങ്കിലും ഗൗരവമായി എടുത്തില്ലെന്നും പോലീസ് പറയുന്നു.

രണ്ടുതവണയും പീഡിപ്പിച്ചത് ഒരേ ആളുകള്‍ തന്നെയാണെന്നാണ് മൊഴി. ഗുരുവായൂര്‍ എ.സി.പി.ക്കാണ് അന്വേഷണച്ചുമതല. ഷാഫിയെ വടക്കേക്കാട് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തിരുന്നു. രണ്ടുദിവസത്തോളം ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ചും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ കഞ്ചാവ് കേസിലും അടിപിടിക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വീട്ടുകാര്‍ മറച്ചുവെച്ചു, പുറംലോകമറിഞ്ഞത് അധ്യാപികയുടെ ഇടപെടലിലൂടെ

പുന്നയൂര്‍ക്കുളം: രണ്ടുതവണ പീഡനം നടന്നതറിഞ്ഞിട്ടും വീട്ടുകാര്‍ അക്കാര്യം ഒളിച്ചുവെച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അര്‍ധരാത്രിയിലാണ് വീട്ടില്‍ ആളില്ലാത്ത തക്കംനോക്കി പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിറ്റേദിവസം കുട്ടി സ്‌കൂളില്‍ പോയില്ല. അതുകഴിഞ്ഞ് സ്‌കൂളില്‍ വന്ന പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ശരീരത്തില്‍ മുറിപ്പാടുകള്‍ കാണുകകൂടി ചെയ്ത അധ്യാപികയ്ക്ക് സംശയം തോന്നിയതോടെയാണ് കൗണ്‍സിലറെ വിവരമറിയിച്ചത്.

ഓഗസ്റ്റ് ഒന്‍പതിന് രാത്രി, പെണ്‍കുട്ടിയുടെ അച്ഛനെ വാഹനസംബന്ധമായ കേസില്‍ പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തിലെടുക്കാന്‍വേണ്ടി പ്രതികളില്‍ ഒരാള്‍ വീട്ടിലെത്തി അമ്മയെയും ബന്ധുവിനെയും കൂട്ടിക്കൊണ്ടുപോയി. ഇവര്‍ പോയതിനുശേഷം പെണ്‍കുട്ടി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മയെയും ബന്ധുവിനെയും മറ്റൊരു വാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ട് പ്രതിയും കൂട്ടുപ്രതികളുംകൂടി പെണ്‍കുട്ടിയുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നുവെന്നാണ് നിഗമനം. വീട്ടില്‍ കഞ്ചാവ് വില്‍പ്പനയുള്ളതിനാല്‍ പിന്നിലെ വാതില്‍ കുറ്റിയിടാറില്ല.

കൗണ്‍സിലിങ്ങില്‍ രണ്ട് പ്രതികളുടെ ചിത്രം പെണ്‍കുട്ടി തിരിച്ചറിഞ്ഞതാണ് കേസന്വേഷണം വേഗത്തിലാക്കിയത്. ഇതില്‍ ഒരു പ്രതിയെ പിറ്റേദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൗണ്‍സിലിങ്ങിനുശേഷം പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

Content Highlights: thrissur school student gang rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented