വീട്ടിൽ പരിശോധന നടത്തുന്ന പോലീസും ഫൊറൻസിക് സംഘവും(ഇടത്ത്) മരിച്ച സഫീന(വലത്ത്) | ഫോട്ടോ: കെ.എൻ.നിഭേഷ്
തൃശ്ശൂര്‍: യുവതിയുടെയും രണ്ട് പിഞ്ചുമക്കളുടെയും മരണത്തില്‍ നടുങ്ങി നാട്. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പില്‍ വീട്ടില്‍ ഹാരിസിന്റെ ഭാര്യ സഫീന(28) മക്കളായ അജുവ(മൂന്ന്) അമന്‍ (ഒന്നര) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേട്ടാണ് ഞായറാഴ്ച രാവിലെ പന്നിത്തടം ഉറക്കമുണര്‍ന്നത്. ഇതോടെ മരണവീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.
ഇരുനില വീടിന്റെ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞനിലയിലാണ് സഫീനയുടെയും പിഞ്ചുമക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് മണ്ണെണ്ണ കുപ്പികളും ഇവ സൂക്ഷിച്ചിരുന്ന കവറും കണ്ടെടുത്തിട്ടുണ്ട്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളാണുള്ളത്. ഹാരിസിന്റെ വിദേശത്തുള്ള സഹോദരന്റെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സഫീനയും മൂന്നുമക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നത്.

ബന്ധുവീട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുത്ത് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഭര്‍തൃമാതാവ് താഴത്തെ നിലയിലെ മുറിയിലേക്കും സഫീനയും മൂന്ന് കുട്ടികളും മുകള്‍നിലയിലെ മുറിയിലേക്കും ഉറങ്ങാന്‍പോയി. ഞായറാഴ്ച പുലര്‍ച്ചെ മുറിയില്‍ ഉമ്മയെയും സഹോദരങ്ങളെയും കാണാതായതോടെ ആറുവയസ്സുള്ള മൂത്തമകള്‍ താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന് വിവരമറിയിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ഫാനും ലൈറ്റും ഓണ്‍ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് മുകള്‍നിലയില്‍ എത്തി പരിശോധിച്ചതോടെയാണ് മുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തൃശ്ശൂര്‍ കേച്ചേരി തൂവാനൂര്‍ പുളിച്ചാറന്‍ വീട്ടില്‍ ഹനീഫയുടേയും ഐഷയുടേയും മകളാണ് സഫീന. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: thrissur pannithadam woman and children death police suspects suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..