അറസ്റ്റിലായ ഹസ്സൻ | Photo: AFP/ mathrubhumi
ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇന്‍ഡൊനീഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി അവരുടെ എഡിറ്റ് ചെയ്ത നഗ്നചിത്രങ്ങളും വീഡിയോയും മറ്റും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് പിടികൂടി. തളിക്കുളം ഇടശ്ശേരി പുതിയവീട്ടില്‍ ഹസ്സനെ(29)നെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. പദ്മരാജന്‍ അറസ്റ്റ് ചെയ്തത്.
ദുബായില്‍ ആയിരുന്ന പ്രതിയെ പിടികൂടാന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേയുടെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ പ്രതിയെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എം. കശ്യപന്‍, ഗോപികുമാര്‍, എ.എസ്.ഐ. തോമസ്, അനൂപ്, ഷനൂഹ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: Thrissur native man arrested for spreading nude photos of Indonesian women
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..