കടവി രഞ്ജിത്ത് അടക്കമുള്ള ഗുണ്ടകള്‍ പിടിയില്‍, ജാമ്യത്തിലിറങ്ങി മുങ്ങിയ 114 പേരും അറസ്റ്റില്‍


രഞ്ജിത്ത്, ലിന്റോ ബാബു, അശ്വിൻ

തൃശ്ശൂര്‍: ഓണാഘോഷത്തിനിടെ അക്രമമുണ്ടാക്കാന്‍ ശ്രമിച്ച ഗുണ്ട കടവി രഞ്ജിത്ത് ഉള്‍പ്പെടെ മൂന്നുപേരെ തൃശ്ശൂര്‍ സിറ്റി പോലീസ് പിടികൂടി.

തൃശ്ശൂര്‍ മാറ്റാംപുറം പൂളാക്കല്‍ രഞ്ജിത്ത് (കടവി രഞ്ജിത്ത്-40), ഒല്ലൂര്‍ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു (31), വിയ്യൂര്‍ വില്‍വട്ടം നെല്ലിക്കാട് അരിമ്പൂര്‍ വളപ്പില്‍ അശ്വിന്‍ (കൈസര്‍-35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഓണസുരക്ഷയുടെ ഭാഗമായി നടത്തിയ തിരച്ചിലില്‍ കുറ്റകൃത്യങ്ങള്‍ക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപ്പുള്ളികളും പിടിയിലായി.

ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന 114 വാറന്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ആറ് അബ്കാരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശംവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചതിനും മറ്റ് ഇതര മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓണാഘോഷത്തിന് അക്രമമുണ്ടാക്കാന്‍ സാധ്യതയുള്ള 13 പേരെ കരുതല്‍ത്തടങ്കലിലാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് 128 പേരാണ് പോലീസ് പിടിയിലായത്.

Content Highlights: thrissur goon kadavi renjith arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented