ജോയ് ഡി. പാണഞ്ചേരിയും ഭാര്യ കൊച്ചുറാണിയും | Screengrab: Mathrubhumi News
തൃശ്ശൂര്‍: 200 കോടിയോളം രൂപ തട്ടിച്ച് ദമ്പതിമാര്‍ മുങ്ങിയ തൃശ്ശൂരിലെ ധനവ്യവസായ ബാങ്കിനെക്കുറിച്ച് 180-ല്‍പ്പരം പരാതികള്‍ ലഭിച്ചു.
പരാതികള്‍ കൂട്ടമായെത്തിയതോടെ ഇതു സ്വീകരിക്കാനായി സിറ്റി പോലീസ് പ്രത്യേക ഡെസ്ക് തുടങ്ങി. കമ്മിഷണറെക്കണ്ട് പരാതി ബോധിപ്പിക്കാനെത്തുന്നവരുടെ തിരക്കേറിയതോടെയാണ് പുതിയ സംവിധാനം. പോലീസ് കമ്മിഷണറും സ്ഥാപനം നിലനിന്ന മേഖലയിലെ പോലീസ് ഇന്‍സ്പെക്ടറും പരാതി നേരിട്ട് സ്വീകരിക്കുന്നത് നിര്‍ത്തി. കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയതോടെയാണിത്.
പരാതിയുമായെത്തുന്നവരില് ഏറെയും സാധാരണക്കാരാണ്. ധനവ്യവസായ ബാങ്കില്‍ നിക്ഷേപിച്ച പണമിടപാട് സ്ഥാപനങ്ങളും പരാതി നല്‍കിയിട്ടുണ്ട്.
15 മുതല്‍ 18 ശതമാനംവരെ പലിശ നല്‍കിയിരുന്ന ധനവ്യവസായ ബാങ്കില്‍ കേരളത്തിലെ ചില ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. 12 ശതമാനം പലിശയ്ക്ക് ജനങ്ങളില്‍നിന്ന് നിക്ഷേപംവാങ്ങുന്ന സ്ഥാപനങ്ങള്‍ അത് 18 ശതമാനം പലിശനല്‍കുന്ന ധനവ്യവസായ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. കൂടുതല്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന് നല്‍കാനുള്ളത് 1.55 കോടിയാണ്. അരണാട്ടുകരയിലെ സ്വകാര്യ ധനകാര്യസ്ഥാപനം 60 ലക്ഷം നിക്ഷേപിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ പല്ലിശ്ശേരി സ്വദേശിക്കാണ് കണക്കുപ്രകാരം കൂടുതല്‍ തുക നല്‍കാനുള്ളത് -3.05 കോടി. തിരുവനന്തപുരം എടപ്പഴയില് ജങ്ഷനിലുള്ള വ്യക്തിക്കും തൃശ്ശൂര്‍ പനമുക്ക് സ്വദേശിക്കും രണ്ടുകോടി വീതവും ചേലക്കോട്ടുകര സ്വദേശിക്ക് 1.26 കോടിയും നിക്ഷേപമുണ്ട്.
അരണാട്ടുകര കിഴക്കേപ്പുറം സ്വദേശിക്കും വടൂക്കര സ്വദേശിക്കും ഒരോ കോടി നല്‍കാനുണ്ട്. അരണാട്ടുകര വിന്‍സന്റ് ഡി പോള്‍ റോഡ് സ്വദേശിക്ക് 1.1 കോടിയും പൂങ്കുന്നം സ്വദേശിക്ക് ഒന്നരക്കോടിയും നിക്ഷേപമുണ്ട്.
177 പേര്‍ക്ക് മാത്രം നല്‍കാനുള്ളത് 44.86 കോടി
തൃശ്ശൂര്‍: 200 കോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയ തൃശ്ശൂരിലെ ധനവ്യവസായ ബാങ്ക്്, 177 നിക്ഷേപകര്‍ക്കുമാത്രം നല്‍കാനുള്ളത് 44.86 കോടി. പോലീസ് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബാങ്കില്‍ 10,000-ത്തില്‍പ്പരം നിക്ഷേപകരുണ്ടെന്നാണ് കണക്ക്. അതുപ്രകാരം തട്ടിപ്പ് 200 കോടിക്ക് മുകളില്‍ പോകുമെന്നാണ് കണക്ക്.
ബാങ്ക് പ്രതിസന്ധിയിലാകുമെന്നറിഞ്ഞ് ചെയര്മാന് ജോയ് ഡി. പാണഞ്ചേരിയും മാനേജിങ് പാര്‍ട്ണറായ ഭാര്യ കൊച്ചുറാണിയും സ്ഥലവും വീടുമുള്‍പ്പെടെ ബിനാമികളുടെ പേരിലേക്കുമാറ്റിയശേഷം മുങ്ങുകയായിരുന്നു.
Content Highlights: thrissur dhanavyavasaya bank fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..