വെട്ടേറ്റുമരിച്ച വാസുദേവന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന മകൻ വിജീഷ്. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതി ഗിരീഷ്
ചെറുതുരുത്തി: പൈങ്കുളം വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വാഴാലിപ്പാടം പുത്തന്‍പുരയില്‍ ഗിരീഷിനെയാണ് ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം കാട്ടിനുള്ളിലേക്ക് പോയ ഗിരീഷിനുവേണ്ടി പോലീസും നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രതി കാടിറങ്ങി വീടിന്റെ ഭാഗത്തേക്കു പോകുന്നത് ചിലര്‍ കണ്ടതോടെ പോലീസ് വീടു വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം ചോറുണ്ണുകയായിരുന്നു ഗിരീഷ്. ഭക്ഷണംകിട്ടാതെ കാടിറങ്ങിയതാകാമെന്നാണ് കൂട്ടുകാര്‍ പറയുന്നത്.
കൂട്ടുകാര്‍ തങ്ങളെ കളിയാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക മൊഴി. വെട്ടേറ്റു മരിച്ച പൈങ്കുളം കുന്നുമ്മാര്ത്തൊടി വീട്ടില്‍ വാസുദേവ (56) ന്റെ മൃതൃദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടിലേക്ക് എത്തിക്കുന്നതിനു മുമ്പേ ഗിരീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലായിരുന്നു പോലീസ്.
വലിയ ആള്‍ക്കൂട്ടം സംഭവസ്ഥലത്തു നില്ക്കുന്നതിനാല് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരുന്നു.
പ്രദേശവാസികളില്‍ ചിലര്‍ ആക്രോശിച്ച് മുന്നോട്ടു വന്നെങ്കിലും പോലീസിന്റെ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായി. പ്രതിയെ കൊണ്ടു പോയി മിനിറ്റുകള്‍ക്കുള്ളില്‍ വാസുദേവന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിനു ശേഷം സംസ്കരിച്ചു.
പ്രതിയെ പിടികൂടിയെങ്കിലും വെട്ടാന്‍ ഉപയോഗിച്ച വെട്ടുകത്തിയും മറ്റും കണ്ടെത്താനുണ്ട്.
ചെറുതുരുത്തി എസ്.ഐ.- പി.ബി. ബിന്ദുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ.സി.പി കെ.ജി. സുരേഷും സ്ഥലത്തെത്തിയിരുന്നു. വെട്ടേറ്റ മറ്റൊരു കൂട്ടുകാരന് ജയപ്രകാശി (38)നു വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് വാഴാലിപ്പാടം ഗ്രാമം. ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Content Highlights: thrissur cheruthuruthy vasudevan murder case accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..