വീട്ടില്‍ മോഷണം; മണംപിടിച്ച് പോലീസ് നായ എത്തിയത് വാറ്റുകേന്ദ്രത്തില്‍, വാറ്റുകാരന്‍ ചതുപ്പില്‍ ചാടി


മോഷണം നടന്ന വീട്ടിൽ വിരലടയാളവിദഗ്ധർ തെളിവ് ശേഖരിക്കുന്നു

ആളൂര്‍: ദമ്പതിമാര്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവന്‍ ആഭരണങ്ങളും 22,000 രൂപയും മോഷണംപോയി. മോഷണംനടന്ന വീട്ടിലെത്തിച്ച പോലീസ്നായ മണംപിടിച്ച് ഓടിയെത്തിയത് തൊട്ടടുത്തുള്ള ഫാമില്‍. പിന്നാലെയെത്തിയ പോലീസ് ഇവിടെ കണ്ടത് അനധികൃത മദ്യനിര്‍മാണം. പോലീസ് ചോദ്യംചെയ്യുന്നതിനിടെ ഫാം നടത്തിപ്പുകാരന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ ഇവിടത്തെ ചതുപ്പ് നിറഞ്ഞ സ്ഥലത്തേക്ക് ചാടിയതായി സംശയിച്ച പോലീസ് ഈ പ്രദേശത്ത് തിരച്ചില്‍ നടത്തി. അതിനിടെ രാത്രി ഒന്‍പത് മണിയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടിയെങ്കിലും വീണ്ടും ഓടിരക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു.

ആളൂര്‍ ചങ്ങലഗേറ്റിന് സമീപം വടക്കേപ്പീടികയില്‍ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ ആറോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. അലമാരയില്‍ത്തന്നെയാണ് താക്കോല്‍ ഉണ്ടായിരുന്നത്. വീടിന്റെ മുന്നിലെ ജനലിന്റെ കുറ്റി ഇളക്കിമാറ്റിയ നിലയിലാണ്. വാതിലിന്റെ സുരക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന ഇരുമ്പുപട്ട ജനലിലൂടെ നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് സംശയിക്കുന്നു. വാതിലിന്റെ മറ്റു പൂട്ടുകള്‍ പൂട്ടിയിട്ടുണ്ടായിരുന്നില്ല.

രാവിലെ വാതില്‍ തുറന്നനിലയില്‍കണ്ട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തെക്കുറിച്ച് അറിയുന്നത്. പോലീസ് വീട്ടുകാരുടെ പ്രാഥമികമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം വേണമെന്നാണ് പറയുന്നത്. സമീപത്തെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും ശേഖരിക്കും. വിരലടയാളപരിശോധകരും തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ആളൂര്‍ എസ്.എച്ച്.ഒ. എം.ബി. സിബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണത്തിനിടെ നാടകീയസംഭവങ്ങള്‍

മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നടന്നത് നാടകീയസംഭവങ്ങള്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മോഷണസ്ഥലത്തുനിന്ന് മണംപിടിച്ച് ഓടിയ പോലീസ് നായ ഫാമിലെത്തിയപ്പോഴാണ് അനധികൃത മദ്യനിര്‍മാണം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതിനിടെയാണ് നടത്തിപ്പുകാരന്‍ ബിജുകുമാര്‍ ഫാമിന്റെ പിന്‍ഭാഗം വഴി ഓടിരക്ഷപ്പെട്ടത്.

ചതുപ്പില്‍ തോളൊപ്പം വെള്ളമുണ്ട്. പോലീസുകാരെയും കൂടിനിന്ന നാട്ടുകാരെയും വെട്ടിച്ചാണ് ബിജുകുമാര്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്ക് ഏറെ പരിചയമുള്ള സ്ഥലമാണിത്. അതുകൊണ്ടുതന്നെ കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്തുകൂടെ ഇയാള്‍ റോഡില്‍ കയറി രക്ഷപ്പെട്ടോയെന്നും സംശയമുണ്ടായിരുന്നു. അതിനിടെയാണ് രാത്രി ഒന്‍പത് മണിയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ വീണ്ടും ഓടിരക്ഷപ്പെട്ടു. ചതുപ്പ് നിറഞ്ഞ ഭാഗത്തുനിന്ന് റോഡിലേക്ക് വരുമ്പോഴാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ വേഷം മാറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. പോലീസും നാട്ടുകാരും അന്വേഷിക്കുന്നത് ഊര്‍ജിതമാക്കി. ഫാമിന്റെ ഉടമ ഇവിടെ സ്ഥിരമായി വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 20 ലിറ്റര്‍ വീതം മദ്യവും വാഷും ഇവിടെനിന്ന് പിടികൂടി.

Content Highlights: thrissur aaloor theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented