Illustration/ Mathrubhumi
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ ഫത്തേഹ്പുര്‍ ബേരിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് രാംനിവാസ് പനിക(27) ശക്തിമാന്‍ സിങ്(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മാലിന്യ റീസൈക്ലിങ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും.
വെള്ളിയാഴ്ചയായിരുന്നു ഡല്‍ഹിയെ നടുക്കിയ സംഭവം. മൂന്നുവയസ്സുള്ള മകളെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായെന്നും പിന്നീട് സ്വകാര്യഭാഗങ്ങളില്‍നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നുമാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.
രാവിലെ മകളെ കാണാതായതിന് പിന്നാലെ സമീപവാസിയായ സ്ത്രീയാണ് മകള്‍ തൊട്ടടുത്ത കാടുമൂടിയ സ്ഥലത്തേക്ക് പോകുന്നത് കണ്ടിരുന്നുവെന്ന് പറഞ്ഞത്. രണ്ട് യുവാക്കളും ഇതേഭാഗത്തേക്ക് പോയിരുന്നതായും സമീപവാസി പറഞ്ഞിരുന്നു. തുടര്‍ന്ന് അവിടെ എത്തിയതോടെയാണ് കരഞ്ഞുതളര്‍ന്ന മകളെ കണ്ടതെന്നും സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടായിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു. നിലവില്‍ പെണ്‍കുട്ടി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: three year old girl gang raped in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..