ഉല്ലാസ്, സജിത്ത്
കായംകുളം: മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നാംപ്രതി ഓച്ചിറ മേമന കല്ലൂര്‍ മുക്കിന് കിഴക്കുവശം പുതുവല്‍ ഹൗസില്‍ താമസിക്കുന്ന കൃഷ്ണപുരം പുതുവല്‍ ഹൗസില്‍ സജിത്ത് (32), നാലാംപ്രതി കൃഷ്ണപുരം പുതുവല്‍ ഭാഗം ഉത്തമാലയം വീട്ടില്‍ ഉല്ലാസ് ഉത്തമന് (33) എന്നിവരാണു പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30-നായിരുന്നു സംഭവം.
കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയല്‍വാസി നീതുവിനെയും ഇവര്‍ വാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓണക്കാലത്ത് വീടിനുസമീപം പടക്കംപൊട്ടിച്ചത് ചോദ്യംചെയ്തതിലും ഒന്നാംപ്രതിയായ ബിജുവിന്റെ വീട്ടിലെ മാവില്‍നിന്നു മാങ്ങ പറിച്ചതിലെ വിരോധവുമാണ് ആക്രമണത്തിനു കാരണം. ബിജു മറ്റു മൂന്നുപേരെയും കൂട്ടി മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി മിനിയെയും സഹോദരി സ്മിതയെയും തടയാന്‍ എത്തിയ നീതുവിനെയും ആക്രമിക്കുകയായിരുന്നു.
ഡിവൈ.എസ്.പി. അലക്സ് ബേബി, ഉദയകുമാര്‍, ശ്രീകുമാര്‍ രാജേന്ദ്രന്, ദീപക്, അരുണ്‍, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാന് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റുചെയ്തത്. രണ്ടാം പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഭീഷണിപ്പെടുത്തി മൊബൈല്‍ഫോണ്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കായംകുളം: ബൈക്കിലെത്തിയ യുവാക്കളെ തടഞ്ഞുനിര്‍ത്തി വടിവാള്കാണിച്ചു ഭീഷണിപ്പെടുത്തി മൊബൈല്‍ഫോണ്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് (ശങ്കര്‍-23), ഓച്ചിറ പായിക്കുഴി വേലിശ്ശേരില്‍ പടീറ്റതില്‍ ഷെഫീക്ക് (23) എന്നിവരാണു പിടിയിലായത്. ബുധനാഴ്ച വൈകീട്ട് 4.30-നു പുതുപ്പള്ളി സി.എം.എസ്. സ്കൂളിനു സമീപമുള്ള റോഡിലായിരുന്നു സംഭവം.
ബൈക്കില്‍ വരുകയായിരുന്ന അനൂപ് കൃഷ്ണന്, അജയഘോഷ് എന്നിവരെ തടഞ്ഞുനിര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി അജയഘോഷിന്റെ പോക്കറ്റില്‍നിന്നു മൊബൈല്‍ഫോണ്‍ തട്ടിയെടുത്തു. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട അനൂപ് അതുലംഘിച്ചതിനു രജിസ്റ്റര്‍ചെയ്ത കേസില്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയതാണ്. അനൂപിനെതിരേ ഗുണ്ടാനിയമപ്രകാരം നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. ഡിവൈ.എസ്.പി. അലക്സ് ബേബി, ഉദയകുമാര്‍, ദീപക്, വിഷ്ണു, ശരത്, മനു, സബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Content Highlights: three women attacked in kayamkulam two accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..