തട്ടുകടയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ ചിത്രം പകര്‍ത്തി, കൈയേറ്റം ചെയ്യാന്‍ ശ്രമം


പ്രതീകാത്മക ചിത്രം/മാതൃഭൂമി

കോട്ടയ്ക്കല്‍: പെണ്‍കുട്ടികളടക്കമുള്ളവരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റത്തൂര്‍ ഇര്‍ഷാദിന്റെ പരാതിയില്‍ തിരൂരങ്ങാടി സ്വദേശി വെട്ടിലാക്കന്‍ ഫൈസല്‍, പൊട്ടിപ്പാറ സ്വദേശി കൊളമ്പില്‍ അബ്ദുള്‍ഹമീദ്, കെ.പി. സിദ്ദീഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോട്ടയ്ക്കല്‍ സ്വദേശികളായ പെണ്‍കുട്ടികളടക്കമുള്ള ആറുപേര്‍ ദേശീയപാതയ്ക്കരികിലുള്ള തട്ടുകടയില്‍ ഭക്ഷണംകഴിക്കാനെത്തിയതായിരുന്നു. ഭക്ഷണത്തിന് കാത്തുനില്‍ക്കവേ അവിടെ കാറില്‍ മദ്യപിച്ചെത്തിയ സംഘം ഇവരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

ഇത് ഇവര്‍ ചോദ്യംചെയ്തതോടെ സംഘം ഇവരെ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ഉടന്‍തന്നെ കാറില്‍ സ്ഥലംവിടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ഉടന്‍ കോട്ടയ്ക്കല്‍ പോലീസ്സ്റ്റേഷനിലെത്തി കാറിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Content Highlights: three taken in police custody for misbehaving to girls in kottakkal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented