പ്രതീകാത്മക ചിത്രം | Mathrubhumi
പത്തനംതിട്ട: പടയണി ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ്. സഞ്ജു, കാര്‍ത്തികേയന്‍, പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
കാര്‍ത്തികേയന്റെ പുറത്താണ് കുത്തേറ്റത്. പവിന്‍, സഞ്ജു എന്നിവര്‍ക്ക് വയറിനായിരുന്നു കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. മണൽ കടത്തുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: three person stabbed by sand mafia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..