പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഘത്തെ നിമിഷനേരംകൊണ്ട് പിടികൂടി കമ്പംമെട്ട് പോലീസ്


പോലീസ് പിടിയിലായ നിഷിൻ, അഖിൽ, നോയൽ

നെടുങ്കണ്ടം : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിനെ നിമിഷനേരംകൊണ്ട് അറസ്റ്റുചെയ്ത് കമ്പംമെട്ട് പോലീസ്. വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് ഇടപെട്ടതു മൂലം പെൺകുട്ടിക്ക് യാതൊരു അപകടവും സംഭവിക്കാതെ രക്ഷിക്കാനായി.

ചൊവ്വാഴ്ച രാവിലെ സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റി പോകുകയായിരുന്നു. കാറിൽ അതിവേഗത്തിൽ പോയ പ്രതികളെ ഇരട്ടയാർ ഭാഗത്തുവെച്ച് കമ്പംമെട്ട് പോലീസ് ഫോൺ ട്രാക്കുചെയ്ത് പിടികൂടുകയായിരുന്നു. കാൽവരി മൗണ്ടിലേക്കും അവിടെനിന്നു എറണാകുളത്തേക്കും പോകാനായിരുന്നു പ്രതികളുടെ ഉദ്ദേശം.



കുഴിത്തൊളു മംഗലത്ത് വീട്ടിൽ മനോജിന്റെ മകൻ നിഷിൻ (20), കുഴികണ്ടം പറമ്പിൽ സാബുവിന്റെ മകൻ അഖിൽ (19), അപ്പാപ്പിക്കട നാമറ്റത്തിൽ കുഞ്ഞിന്റെ മകൻ നോയൽ (18) എന്നിവരെയാണ് കമ്പംമേട്ട് പോലീസ് പിടികൂടിയത്.

ഇതിൽ ഒന്നാം പ്രതിയായ നിഷിൻ മുമ്പ് കഞ്ചാവുകേസിലും പ്രതിയാണ്. പ്രതികളായ മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി.

കമ്പമെട്ട് എസ്.എച്ച്.ഒ. ടി.ഡി. സുനിൽകുമാർ, എസ്.ഐ.മാരായ അശോകൻ, ലാൽഭായ്, ജോസ്, എ.എസ്.ഐ.മാരായ ഇന്ദിര, സജിമോൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാർ, സജുരാജ്, റോയ് എന്നിവരുടെ കാര്യക്ഷമമായ ഇടപെടലിലാണ് പ്രതികൾ പോലീസ് പിടിയിലായത്.

Content Highlights: three people who tried to abduct the girl were caught in no time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented