നിഖിൽ, സിജോൻ, ബിജീഷ്
സേലം: വാഹനത്തോടുകൂടി ആള്‍ക്കാരെ തട്ടിക്കൊണ്ടുപോവുക, പിടിച്ചുപറി എന്നീ കേസുകളില്‍ പ്രതികളായ മൂന്ന് മലയാളികള്‍ തമിഴ്നാട്ടിലെ സേലത്ത് ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായി. തൃശ്ശൂര്‍ മുകുന്ദപുരംസ്വദേശി നിഖില്‍ എന്ന ഉണ്ണിക്കണ്ണന് (31), ആലുവസ്വദേശി ബിജീഷ് (39), തൃശ്ശൂര്‍ പള്ളിക്കുന്ന് സ്വദേശി വിജോന്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രില്‍ 14-ന് മൂവരും കൂട്ടാളികളോടൊപ്പം പാലക്കാട് സ്വദേശിയായ മാങ്ങാ വ്യാപാരി ഷേക്ക്മുസ്തഫ എന്നയാളെ സേലം തരുവാകൗണ്ടനൂര് ബൈപ്പാസില്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വാഹനസമേതം കടത്തിക്കൊണ്ടുപോയിരുന്നു.അയാളില്‍നിന്ന് 5,000 രൂപയും സെല്‍ഫോണും തട്ടിയെടുത്തതിനുശേഷം വിട്ടയച്ചു. ഈ കേസ് സൂരമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്തിരുന്നു.
മേയ് 3-ാം തീയതി മൂവരും നരസോദിപ്പട്ടി ഏഴുമല കൗണ്ടര്‍ തെരുവിലെ പെരുമാള്‍ എന്നയാളിനെ കന്ദംപട്ടി റെയില്‍വേ പാലത്തിന്റെ സമീപത്തുനിന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 2,200 രൂപയും സെല്‍ഫോണും പിടിച്ചെടുത്തു.ഇതുകണ്ട ജനങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കെതിരെയും കത്തിവീശി. സംഭവസ്ഥലത്തെതിയ സൂരമംഗലം പോലീസ് മൂവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂവരേയും ഗുണ്ടാനിമയത്തില് അറസ്റ്റ് ചെയ്യാന്‍ സൂരമംഗലം ഇന്‍സ്പെക്ടര്‍, സിറ്റി പോലീസ് അസി. കമ്മിഷണര്‍ (നോര്‍ത്ത്) എം. മാടസ്വാമി എന്നിവര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നജ്മല്‍ ഹോഡയോട് ശുപാര്ശചെയ്തതിനാല് ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തരവ് സേലം സെന്‍ട്രല്‍ജയിലിലേക്ക് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..