ഉസ്മാൻ, മൊയ്തീൻ, സിനാൻ
ഉളിയത്തടുക്ക: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് യുവാക്കളെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ കാപ്പാക്കേസ് പ്രതിയാണ്. എരിയാല്‍ പള്ളം റോഡിലെ ബണ്ടങ്കൈ വാടക ക്വാര്‍ട്ടേഴ്‌സിലെ ഉസ്മാന്‍ (ചാര്‍ളി ഉസ്മാന്‍-41), എസ്.പി. നഗര്‍ ബിസ്മില്ലാ മന്‍സിലില്‍ എം.എച്ച്. മൊയ്തീന്‍ (27), ഉളിയത്തടുക്കയിലെ സിനാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നത്: വധശ്രമം, ഭീഷണിപ്പെടുത്തല്‍, അടിപ്പിടി, മതസ്പര്‍ധ വളര്‍ത്തല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ചാര്‍ളി ഉസ്മാന്‍. പുളിക്കൂര്‍ പള്ളത്തെ പി.എം. ആസിഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ സംഭവത്തിനുശേഷം ഒളിവിലായിരുന്നു. ഉസ്മാനും മറ്റു രണ്ടു പ്രതികളും ഉളിയത്തടുക്കയില്‍ ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍, എസ്.ഐ. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഉളിയത്തടുക്കയിലെ സ്വകാര്യ കെട്ടിടത്തിനുള്ളില്‍ പ്രതികളുണ്ടെന്ന കാര്യം വ്യക്തമായത്.
കെട്ടിടത്തിലെത്തിയ പോലീസ് സംഘം വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് വാതില്‍ ചവിട്ടിത്തുറന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു. അതിനിടയില്‍ കുളിമുറിയുടെ കമ്പിവളച്ച് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു.
2009-ല്‍ കാപ്പചുമത്തി അറസ്റ്റിലായ ഉസ്മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. മയക്കുമരുന്ന് കേസുള്‍പ്പടെ നാലു കേസുകളില്‍ പ്രതിയായ മൊയ്തീന്‍ ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പ് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്. എം.ഡി.എം.എ. പിടികൂടിയതില്‍ പ്രതിയായ സിനാന്‍ അടുത്തകാലത്താണ് പുറത്തിറങ്ങിയത്.
Content Highlights: three including kaapa case accused arrested in kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..