അബുതാഹിർ,ഷിനുരാജ്
കൊച്ചി: നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റുവന്ന മൂന്നുപേര്‍ എം.ഡി.എം.എ. യുമായി എക്സൈസ് പിടിയില്‍. കലൂര്‍ സ്റ്റേഡിയം ഭാഗത്തു നിന്നാണ് കോട്ടയം ഈരാറ്റുപേട്ട, പ്ലാമൂട്ടില്‍ വീട്ടില്‍ അബു താഹിര്‍ (25), കൊല്ലം പരവൂര്‍ കൂനയില്‍ പുലിക്കുളത്ത് വീട്ടില്‍ ഷിനുരാജ് (24), കൊല്ലം കോട്ടുവംകോണം കുന്നുവിള വീട്ടില്‍ സംഗീത് (ഇക്രു- 19) എന്നിവരെ എറണാകുളം എന്‍ഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം കസ്റ്റഡിയില്‍ എടുത്തത്. അബുവിന്റെ പക്കല്‍നിന്ന് 2.5 ഗ്രാം എം.ഡി.എം.എ.യും ഷിനു രാജിന്റെയും സംഗീതിന്റെയും പക്കല്‍നിന്ന് 60 ചെറു പൊതികളിലായി 26 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
ഇവര്‍ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. മുന്‍പ് മയക്കുമരുന്ന് കേസില്‍ പ്രതിയായിട്ടുള്ള അബു ബെംഗളൂരുവില്‍ ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന പോയി മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അബുവിനെ എക്സൈസ് കീഴ്പ്പെടുത്തിയത്. ആവശ്യക്കാരുടെ ലൊക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയാണ് ഷിനു രാജും സംഗീതും ചെയ്തിരുന്നത്.
ഷിനു രാജിനെയും സംഗീതിനെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. പിടികൂടുന്ന സമയത്ത് മാരക ലഹരിയില്‍ ആയിരുന്നു ഇവരിരുവരും. എക്സൈസ് സംഘവും നാട്ടുകാരും വളഞ്ഞതിനെ തുടര്‍ന്ന് സംഗീത് എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടുപിടിച്ചത്.
കലൂര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ലഹരിമാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിനെ രൂപപ്പെടുത്തിയിരുന്നു. ഈ ടീമിന്റെ ഗ്രൂപ്പ് തിരിഞ്ഞുള്ള പരിശോധനയില്‍ രണ്ടാഴ്ചക്കിടെ ഏഴുപേരാണ് പിടിയിലായത്.
പിടിയിലായ ശേഷവും ഇവരുടെ ഫോണുകളിലേക്ക് നിരവധി പേരാണ് വിളിച്ചുകൊണ്ടിരുന്നത്. ഇവരുടെ കെണിയില്‍ അകപ്പെട്ടവരെ കണ്ടെത്തി ലഹരി വിമോചന കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
Content Highlights: three arrested with mdma in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..