കൊച്ചിയിലെ വാടകവീട്ടില്‍നിന്ന് MDMA-യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; ലക്ഷ്യം വിദ്യാര്‍ഥികള്‍


അറസ്റ്റിലായ പ്രതികൾ

കൊച്ചി: അഞ്ച് ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കളെ കൊച്ചി സിറ്റി നര്‍ക്കോട്ടിക് സെല്‍ പിടിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കളത്തില്‍ പറമ്പില്‍വീട്ടില്‍ കൃഷ്ണ കെ. (22), ഇടപ്പള്ളി മദര്‍ തെരേസ റോഡില്‍ വിജയ് കൃഷ്ണന്‍ (23), കളമശ്ശേരി കുളത്തില്‍ പറമ്പില്‍ വീട്ടില്‍ ജോയല്‍ സ്റ്റീഫന്‍ (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ഡാന്‍സാഫ് ടീം പിടികൂടിയത്.

കങ്ങരപ്പടി സ്‌കൂളിനു സമീപമുള്ള ഒരു വാടക വീട്ടില്‍നിന്നാണ് എം.ഡി.എം.എ. യുമായി പ്രതികളെ പിടികൂടിയത്. കളമശ്ശേരി, എച്ച്.എം.ടി. ജങ്ഷന്‍, കങ്ങരപ്പടി ഭാഗങ്ങളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇത് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. െബംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

Content Highlights: three arrested with mdma in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented