കോട്ടയ്ക്കലില്‍ MDMA ലഹരിമരുന്നുമായി മൂന്നുപേര്‍ പിടിയില്‍; ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന് വില്പന


പിടിയിലായ പ്രതികൾ

മലപ്പുറം: ബെംഗളൂരുവില്‍നിന്ന് വില്പനക്കായി എത്തിച്ച എം.ഡി.എം.എ. ലഹരിമരുന്നുമായി മൂന്നുപേര്‍ കോട്ടയ്ക്കലില്‍ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26) പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29) വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീമും കോട്ടയ്ക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 50 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

ബെംഗളൂരുവില്‍നിന്ന് സിന്തറ്റിക് ലഹരിമരുന്നുകള്‍ മലപ്പുറം ജില്ലയില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ലഹരിമരുന്ന് കടത്തുന്ന ഇത്തരംസംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ലഹരിമാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു.



മലപ്പുറം ഡിവൈ.എസ്.പി. അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ.മാരായ എസ്.കെ. പ്രിയന്‍, എം.ഇ. ഗിരീഷ്, എസ്.സി.പി.ഒ. വിശ്വനാഥന്‍, സി.പി.ഒ.മാരായ പി.രതീഷ്, വി.പി.രതീഷ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐ.കെ. ദിനേശ്, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍, പി.സലീം, സിറാജുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Content Highlights: three arrested with mdma drugs in kottakkal malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented