കാറില്‍ പിറ്റ്ബുള്‍, സര്‍ജിക്കല്‍ ബ്ലേഡുകള്‍, എതിര്‍ത്താല്‍ ആക്രമണം; MDMA-യുമായി 3 പേര്‍ പിടിയില്‍


കാറിലുണ്ടായിരുന്ന അമേരിക്കൽ പിറ്റ് ബുൾ ഇനത്തിലെ നായ, അറസ്റ്റിലായ മുഹമ്മദ് റസ്താൻ, സ്റ്റെഫിൻ, അഖിൽ

അരൂര്‍: അരൂരില്‍ മാരകശേഷിയുള്ള ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. 180 ഗ്രാം എം.ഡി.എം.എ., 100 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്. തമിഴ്നാട് നീലഗിരി എരുമാട് ഒന്നച്ചാല്‍ സ്റ്റെഫിന്‍ (25), കാസര്‍കോട് എളമ്പാച്ചി പുറോക്കാട് റയ്സാ മന്‍സില്‍ മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍ കൊഴുമ്മല്‍ അഖില്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 11 ലക്ഷം രൂപ വരും. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.

ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും അരൂര്‍ പോലീസിന്റെയും നേതൃത്വത്തില്‍ എരമല്ലൂരിനു സമീപം ചൊവ്വാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വാഹനത്തില്‍ ഒളിപ്പിച്ച നിലയിലും പ്രതികളുടെ പോക്കറ്റിലുമായിരുന്നു എം.ഡി.എം.എ.

അമേരിക്കന്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കാറിലുണ്ടായി. അഞ്ച് സര്‍ജിക്കല്‍ െബ്ലയ്ഡുകളും വാഹനത്തില്‍ കണ്ടെത്തി. അത്യാവശ്യഘട്ടത്തില്‍ ആക്രമിക്കാനായാണ് ഇത് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ത്തല ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

കര്‍ണാടകയില്‍നിന്നും ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നും നേരിട്ടുവാങ്ങി ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്നതാണിതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഗ്രാമിന് രണ്ടായിരം മുതല്‍ മൂവായിരം രൂപയ്ക്കുവരെയായിരുന്നു വില്പന.

ആഡംബരജീവിതത്തിന് മയക്കുമരുന്ന് കടത്ത്...

അരൂര്‍: ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയ്ക്കിടയില്‍ കണ്ടെത്തിയ എം.ഡി.എം.എ. (മെഥിലിന്‍ ഡയോക്സിമെത്ത് ആംഫിറ്റമിന്‍) ക്രിസ്റ്റല്‍ രൂപത്തിലുള്ളത്. സിന്തറ്റിക്ക് ഡ്രഗ് ഇനത്തില്‍പ്പെട്ട ഇതിന് ലഹരി ഉപയോഗിക്കുന്നവരില്‍ വന്‍ ഡിമാന്‍ഡാണ്. ആറ് മാസത്തിനിടെ മൂന്നുതവണ വന്‍തോതില്‍ ഇവര്‍ എം.ഡി.എം.എ. കടത്തിയതായും വിവരമുണ്ട്. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം ആഡംബര ജീവിതത്തിനായാണ് പ്രതികള്‍ വിനിയോഗിച്ചിരുന്നത്.

പോലീസിന് തലവേദനയായി പിറ്റ് ബുള്‍ നായ

അരൂര്‍: മയക്കുമരുന്ന് കടത്തുന്ന വാഹനത്തില്‍ പരിശോധനയുണ്ടായാല്‍ ഭയപ്പെടുത്തുന്നതിനായി ഒപ്പം കൂട്ടിയ അമേരിക്കല്‍ പിറ്റ് ബുള്‍ ഇനത്തിലെ നായ അരൂര്‍ പോലീസിന് തലവേദനയായി. ശൗര്യമേറിയ ഈ നായയെ ഏറ്റെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പോ ഡോഗ് സ്‌ക്വാഡോ തയ്യാറായില്ല. പിടിയിലായ പ്രതികളുടെ ബന്ധുക്കളെത്തുമ്പോള്‍ അവര്‍ക്ക് കൈമാറാമെന്ന നിലപാടിലാണ് പോലീസ്. അതുവരെ അരൂര്‍ പോലീസ് സ്റ്റേഷനില്‍ നായയുണ്ടാകും. പതിനായിരങ്ങള്‍ വിപണി വിലയുള്ള നായയാണിത്.


Content Highlights: three arrested with mdma drugs in aroor

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented