വെല്‍ഡിങ് ജോലിക്കെന്ന് പറഞ്ഞ് പോകും, കൊണ്ടുവരുന്നത് കഞ്ചാവ്; ആലപ്പുഴയില്‍ മൂന്നുപേര്‍ പിടിയില്‍


അറസ്റ്റിലായ പ്രതികൾ

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമുന്നില്‍നിന്ന് 1.6 കിലോ കഞ്ചാവുമായി മൂന്നുയുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ വാടയ്ക്കല്‍ പാല്യത്തൈയില്‍ മിഥുന്‍ (24), വാടയ്ക്കല്‍ വെള്ളപ്പനാട്ട് ബെന്‍സണ്‍ (23), വണ്ടാനം പുല്ലാംവീട്ടില്‍ അനന്തകൃഷ്ണന്‍ (24), എന്നിവരെയാണു പിടികുടിയത്.

ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരിവ്യാപാരം നടത്തുന്നെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെയും നേതൃത്വത്തിലായിരുന്നു നടപടി.

ധന്‍ബാദ് എക്‌സ്പ്രസില്‍ എത്തിയതാണ് യുവാക്കളെന്നു പോലീസ് പറഞ്ഞു. വെല്‍ഡിങ് ജോലിക്കെന്ന വ്യാജേന കേരളത്തിനു പുറത്തുപോയി താമസിച്ചാണു യുവാക്കള്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കടത്തിയിരുന്നത്. പുന്നപ്ര കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണു കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സംശയിക്കുന്നത്.

പിടിയിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്നു പോലീസ് പറഞ്ഞു.

സൗത്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, എസ്.ഐ. റജിരാജ്, എ.എസ്.ഐ. മോഹന്‍കുമാര്‍, ഇസ്മായില്‍, ദീപു, തോമസ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെഎ.എസ്.ഐ. സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉല്ലാസ്, ഷൈന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എബി തോമസ്, ജിതിന്‍, ഷാഫി, ഹരികൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Content Highlights: three arrested with ganja in alappuzha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented