പൂച്ചകളെ വില്‍ക്കാനെന്ന് പറഞ്ഞ് കോവളത്തെ ഹോട്ടലില്‍ മുറിയെടുത്തു; പിടിച്ചത് മയക്കുമരുന്ന്


അറസ്റ്റിലായ അനസ്, ജിൻസൺ ജോസ്, നിസാം

കോവളം: ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്ത് തങ്ങിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു.

ഓള്‍ സെയിന്റസ് പള്ളിക്കു സമീപം നിസാം മന്‍സിലില്‍ അനസ്(23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടില്‍ ജിന്‍സണ്‍ ജോസ്(28), പൂന്തുറ മാണിക്യവിളാകം ആസാദ് നഗറില്‍ പുതുവല്‍ പുരയിടത്തില്‍ നിസാം(26) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്.

ഇവരില്‍നിന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന അരലക്ഷത്തോളം രൂപയുടെ മെത്താംഫെറ്റാമൈന്‍ പൊതികള്‍ കണ്ടെടുത്തു. നൈട്രാസെപാം ഗുളികകളുടെ രണ്ട് സ്ട്രിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വിലയേറിയ പൂച്ചകളെ വില്‍ക്കാനെന്ന വ്യാജേനയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഇവരുടെ മുറിയില്‍ ഒരു പൂച്ചയെ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

കോവളം എസ്.എച്ച്.ഒ. ജി.പ്രൈജു, എസ്.ഐ.മാരായ എസ്.അനീഷ് കുമാര്‍, വിജയകുമാര്‍, എ.എസ്.ഐ.മുനീര്‍, സി.പി.ഒ.മാരായ അരുണ്‍, ജിജി, സുനില്‍, ശ്യാംകൃഷ്ണന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരില്‍ അനസിന് വലിയതുറ സ്റ്റേഷനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും മൂന്ന് അടിപിടി, അക്രമ കേസുകളുമുണ്ടെന്ന് കോവളം പോലീസ് പറഞ്ഞു.

Content Highlights: three arrested with drugs in kovalam beach

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented