'ഇനി പണത്തിന് ബുദ്ധിമുട്ടില്ല', മോഷ്ടിച്ച വിഗ്രഹത്തില്‍ ചുംബിക്കുന്ന ചിത്രം; കള്ളന്മാര്‍ കുടുങ്ങി


ദക്ഷിണാമൂർത്തി വാട്‌സാപ്പിൽ അയച്ച ശാസ്താവിഗ്രഹം ചുംബിക്കുന്ന സ്വന്തം ചിത്രം(വലത്ത്) ഇതാണ് കേസിൽ വഴിത്തിരിവായത്. അറസ്റ്റിലായ ദക്ഷിണാമൂർത്തി, വെങ്കടേശ്വരൻ, പാണ്ട്യൻ(ഇടത്ത്)

വാഴക്കുളം: ആവോലി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായി. മോഷ്ടിച്ചയാളും വില്പനയ്ക്ക് സഹായിച്ച രണ്ടുപേരുമാണ് പിടിയിലായത്.

ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച തമിഴ്‌നാട് ഗൂഡല്ലൂര്‍, അലാദിവിരുതാചലം സൗത്ത് സ്ട്രീറ്റില്‍ ദക്ഷിണാമൂര്‍ത്തി (37), തിരുപ്പൂര്‍ കരൈപ്പുതൂര്‍ അരുള്‍പുരം എം.എ. നഗര്‍ വെങ്കടേശ്വരന്‍ (28), അറിയാളൂര്‍, കുന്ദവെളി വെസ്റ്റ് നോര്‍ത്ത് സ്ട്രീറ്റ് പാണ്ട്യന്‍ (21) എന്നിവരെയാണ് വാഴക്കുളം പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. മോഷ്ടിച്ച വിഗ്രഹത്തെ ചുംബിക്കുന്ന പടം ദക്ഷിണാമൂര്‍ത്തി മറ്റൊരാള്‍ക്ക് വാട്‌സാപ്പില്‍ അയച്ചതാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കിയത്.

ദക്ഷിണാമൂര്‍ത്തി ആവോലിയിലെ ഹോട്ടലില്‍ ഒരു മാസത്തോളം ജോലിക്കാരനായി കഴിഞ്ഞിരുന്നു. വിഗ്രഹം കവര്‍ന്ന ശേഷം തമിഴ്‌നാട്ടിലെത്തി കൂട്ടു പ്രതികളുമായി ചേര്‍ന്ന് വിഗ്രഹം ആന്ധ്രയ്ക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പോലീസ് തിരുപ്പൂരില്‍നിന്നു പിടിച്ചത്. ആവോലിയില്‍ തൊഴിലാളിയായി നിന്ന ഹോട്ടലിന്റെ ഉടമയുടെ മകന്റെ ഫോണിലേക്കാണ് ദക്ഷിണാമൂര്‍ത്തി ചിത്രം അയച്ചത്. വിഗ്രഹത്തെ ചുംബിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇനി പണത്തിന് ബുദ്ധിമുട്ടില്ല എന്ന സന്ദേശവുമുണ്ടായിരുന്നു. തിങ്കളാഴ്ച പ്രതികളെ തെളിവെടുപ്പിനായി ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നു. മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: three arrested in temple theft case in vazhakkulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented