വയോധികയെ കൊന്ന് 40 പവനും 10 ലക്ഷവും മോഷ്ടിച്ചു; ആസൂത്രകന്‍ പ്ലംബര്‍, രണ്ട് പേര്‍കൂടി പിടിയില്‍


കണ്ടെടുത്ത ആഭരണങ്ങളും പണവും തിരുപ്പൂർ സിറ്റി പോലീസ് കമ്മിഷണർ പ്രഭാകരൻ പരിശോധിക്കുന്നു

തിരുപ്പൂർ: സോളിപാളയത്തിലെ ശ്രീനിവാസനഗറിൽ ഓഗസ്റ്റ് അഞ്ചിന് നടന്ന കൊലപാതകക്കേസിൽ തിരുപ്പൂർ സിറ്റിപോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശികളായ അരുൺകുമാർ (24), ജെ. അമരൻ (21), സത്യമംഗലം നിവാസിയായ ദിനേശ്കുമാർ (27) എന്നിവരാണ് പോലീസ് പിടിയിലായത്.

മുത്തുലക്ഷ്മി (62) എന്ന സ്ത്രീയെ അവരുടെ വീട്ടിൽ കൊലപ്പെടുത്തി 40 പവൻ ആഭരണങ്ങളും 10 ലക്ഷം രൂപയും കവർന്നെന്നതാണ് കേസ്. അവരുടെ ഭർത്താവ്‌ ഗോപാലനാണ് (68) കേസിലെ പരാതിക്കാരൻ.



ഇതിൽ മുഴുവൻ ആഭരണങ്ങളും 9.82 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.

ഗോപാലൻ നഗരത്തിലെ കുമാരനന്തപുരത്ത് തോർത്ത് നിർമാണശാല നടത്തുകയാണ്. സംഭവദിവസം ഗോപാലൻ അന്നത്തെ ജോലിയെല്ലാംകഴിഞ്ഞ് അഞ്ചുമണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് മുമ്പിൽനിന്ന്‌ പൂട്ടിയതായി കാണപ്പെട്ടു. തുറന്നുനോക്കിയപ്പോൾ കിടപ്പുമുറിയിൽ ഭാര്യയെ തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടു. ഉടൻ പോലീസിൽ വിവരമറിയിക്കയായിരുന്നു.

പക്ഷേ, പൊലീസിലെ വിദഗ്‌ധർ ദേഹത്തെ മുറിവുകൾ പരിശോധിച്ചതിൽനിന്നും മുത്തുലക്ഷ്മി കൊലചെയ്യപ്പെട്ടതാണെന്ന്‌ മനസ്സിലായി.

തുടർന്ന്, അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സി.സി.ടി.വി. ദൃശ്യങ്ങളുടെയും മൊബൈൽഫോൺ ലൊക്കേഷനുകളുടെയും സഹായത്തോടെ ഈറോഡ് ജില്ലയിലെ കൊടുമുടിയിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

മുഖ്യപ്രതിയായിരുന്ന അരുൺകുമാർ സംഭവത്തിന് കുറച്ചുദിവസം മുമ്പ് മുത്തുലക്ഷ്മിയുടെ വീട്ടിൽ ടാങ്ക് വൃത്തിയാക്കുന്നതിനും പൈപ്പ് ഘടിപ്പിക്കുന്നതിനും പോയിരുന്നു. അവിടെവെച്ച്‌ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് മുത്തുലക്ഷ്മിയുടെ ഫോൺ സംഭാഷണം പ്രതി ശ്രദ്ധിക്കയും മോഷണം നടത്താൻ പദ്ധതിയിടുകയുമായിരുന്നു.

പ്രതികൾ ഉപയോഗിച്ച മോട്ടോർസൈക്കിളിന്റെ ഉടമയെ പോലീസ് തിരയുന്നു.

Content Highlights: Three arrested in Solipalayam murder and theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented