അറസ്റ്റിലായ പ്രതികളെ പോലീസ് വാഹനത്തിൽ കയറ്റുന്നു
ബെംഗളൂരു: തീവ്രവാദസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ശിവമോഗയില്‍ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു സ്വദേശി മുനീര്‍ അഹമ്മദ് (22), ശിവമോഗ സ്വദേശി സയിദ് യാസിന്‍ (21), തീര്‍ഥഹള്ളി സ്വദേശി ഷാരിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
സംഘം സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായും പോലീസ് പറഞ്ഞു. മൂന്നുപേര്‍ക്കുമെതിരേ ശിവമോഗ റൂറല്‍ പോലീസ് തിങ്കളാഴ്ച യു.എ.പി.എ.പ്രകാരം കേസെടുത്തിരുന്നു.
പ്രതികള്‍ക്ക് തീവ്രവാദസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റുചെയ്തതെന്ന് ശിവമോഗ എസ്.പി. ബി.എം. ലക്ഷ്മിപ്രസാദ് പറഞ്ഞു.
ഇവര്‍ ദേശീയപതാക കത്തിച്ചിരുന്നതായും അടുത്തിടെ ശിവമോഗയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കുത്തിയ കേസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകത്തിന്റെ തീരമേഖലകളിലാണ് ഇവര്‍ സജീവമായിരുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
Content Highlights: three arrested in shivamoga who has link with isis


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..