അഞ്ച് മിനിറ്റിനിടെ തര്‍ക്കം അടിപിടി; വരാപ്പുഴ ശ്യാം വധത്തില്‍ മൂന്ന് പേര്‍ പിടിയില്‍


സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം | Screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: വരാപ്പുഴ സ്വദേശിയായ ശ്യാമിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശികളായ തോമസ്, ഹര്‍ഷാദ്, സുധീര്‍ എന്നിവരാണ് കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളെത്തിയ വാഗണ്‍ ആര്‍ കാറിന്റെ നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചത് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായി. അല്‍പ്പസമയത്തിനകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: സ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടായിരുന്നു. ഇവരുടെ അടുത്തേക്ക് മൂന്ന് സംഘങ്ങള്‍ എത്തി. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇരുചക്രവാഹനത്തിലായിരുന്നു. മൂന്നാമത്തെ സംഘമാണ് കാറിലെത്തിയത്. ഇവരെ കളിയാക്കി ശ്യാം പാട്ട് പാടുകയും ഇതേത്തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവുമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.

പരിക്കേറ്റ ശ്യാം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞ് വീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭസ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു പ്രതിക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം.

സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡില്‍ ഷോപ്പിങ് കോംപ്ലക്സിന് മുന്നില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം പ്രദേശത്ത് ഒരു ഓട്ടോ ഡ്രൈവര്‍ എത്തിയിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Content Highlights: kochi murder, death, arrest, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented