പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 19കാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ


അഞ്ജലി സെബാസ്റ്റ്യൻ, നിതിൻ മനോജ്,നിതിൻ തങ്കപ്പൻ

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. മുണ്ടക്കയം കോടമല വീട്ടിൽ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ നിതിൻ തങ്കപ്പൻ (33), കൊക്കയാർ കുമ്പുക്കൽ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് നിതിൻ തങ്കപ്പനെയും അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ. ഷിന്റോ പി.കുര്യൻ, എസ്.ഐ. അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

Content Highlights: Three arrested for sexual assault of minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented