മഠത്തിന് പുറത്ത് ബൈക്ക്,വിളിച്ചപ്പോള്‍ വീട്ടില്‍ ഇല്ലെന്ന് ഭാര്യ;മതില്‍ചാടിയത് പോലീസിന് മുന്നിലേക്ക്


മെർസൺ, രഞ്ജിത്ത്, അരുൺ

കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കന്യാസ്ത്രീമഠത്തില്‍ക്കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റിലായി.

വള്ളക്കടവ് സ്വദേശി മെര്‍സണ്‍(23), മുട്ടത്തറ ബംഗ്ലാദേശ് കോളനിയില്‍ താമസക്കാരനായ രഞ്ജിത്ത്(26), വലിയതുറ സ്വദേശി അരുണ്‍ എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റുചെയ്തത്. പോക്സോ പ്രകാരമാണ് കേസെടുത്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി രണ്ടുമണിയോടെ, മഠത്തിന്റെ പിന്നിലെ മതിലിനുപുറത്ത് ഒരു ബൈക്കിരിക്കുന്നത് പോലീസ് പട്രോളിങ് സംഘം കണ്ടു. ബൈക്കിന്റെ നമ്പര്‍ നോക്കി, അന്വേഷിച്ചു. ബൈക്ക് രഞ്ജിത്ത് എന്നയാളുടേതാണ് എന്ന വിവരവും അയാളുടെ ഫോണ്‍ നമ്പരും പോലീസിനു കിട്ടി. ആ നമ്പരില്‍ വിളിച്ചപ്പോള്‍, രഞ്ജിത്തിന്റെ ഭാര്യയാണ് ഫോണെടുത്തത്. ഭര്‍ത്താവ് വീട്ടിലില്ല എന്നായിരുന്നു മറുപടി. അല്പം കഴിഞ്ഞ് മെര്‍സണും രഞ്ജിത്തും മതില്‍ ചാടി പുറത്തുവന്നു. പോലീസിനെക്കണ്ട് ഓടിയ ഇവരെ പിന്തുടര്‍ന്നു പിടികൂടി. ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

പ്രതികളെക്കൊണ്ട് അരുണിനെ വിളിച്ചുവരുത്തി. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു.

രണ്ടു ബൈക്കുകളിലായി നാലുപേരാണ് ഇവിടെ വന്നത്. നാലാമനു പീഡനവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഈ ഭാഗത്തേക്കുവരാന്‍ നിന്നയാളെ തന്റെ ബൈക്കിലിരുത്തി ഇവിടെയെത്തിച്ച്, തന്റെ വഴിക്കു പോകുകയാണ് നാലാമന്‍ ചെയ്തതെന്നു പറയുന്നു.

കന്യാസ്ത്രീമാരാകാനുള്ള പഠനത്തിനായി മൂന്നുമാസം മുമ്പാണ് പെണ്‍കുട്ടികള്‍ മഠത്തിലെത്തിയത്. ഇതിലൊരു പെണ്‍കുട്ടിയെ മെര്‍സണിനു നേരത്തേ പരിചയമുണ്ട്. ആ കുട്ടിയെ കാണാന്‍ അയാള്‍ ഇടയ്ക്കിടെ വന്നിരുന്നു. തുടര്‍ന്ന് അയാള്‍ മറ്റു പെണ്‍കുട്ടികളെയും പരിചയപ്പെട്ടു. മഠത്തില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ വ്യാഴാഴ്ച രാത്രി അയാളും മറ്റു രണ്ടുപേരും കയറിവന്ന്, മദ്യം നല്‍കിയതിനുശേഷം പീഡിപ്പിച്ചെന്നാണ് കേസ്. എസ്.എച്ച്.ഒ. സാജു ആന്റണി, എസ്.ഐ.മാരായ സുധീഷ്, മുകുന്ദന്‍, എ.എസ്.ഐ. ഷാ, സി.പി.ഒ.മാരായ ജിജിന്‍, രാജേഷ്, മനു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Content Highlights: three arrested for raping minor girls in a convent in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented