ഷാമിൽ, മുഹമ്മദ് ഫിറാദ്, മുഹമ്മദ് സഹദ്
ഫറോക്ക്: വിവിധയിടങ്ങളില്‍ കൊണ്ടുപോയി പതിനാറുകാരിയെ പീഡിപ്പിച്ച മൂന്നുപേരെ പോലീസ് പിടികൂടി. നല്ലളം ചാലാട്ടി ടി.പി. ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി. മുഹമ്മദ് ഫിറാദ് (22), ചാലിയം കൈതവളപ്പില്‍ കെ.വി. മുഹമ്മദ് സഹദ് (18) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പതിനാറുകാരിയെ കാണാനില്ലെന്നുകാണിച്ച് വീട്ടുകാര്‍ നല്ലളം പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട്ടുനിന്നു കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയ കുട്ടി കൗണ്‍സലിങ്ങിനിടെയാണ് പീഡനവിവരം പറഞ്ഞത്.
മാസങ്ങള്‍ക്കുമുമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പരിചയപ്പെട്ട മുഹമ്മദ് സഹദുമായി പെണ്‍കുട്ടി സൗഹൃദത്തിലായി. പിന്നീട് സഹദും മുഹമ്മദ് ഫിറാദും ഷാമിലും പെണ്‍കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ ആളൊഴിഞ്ഞ ഗോഡൗണിലും പരിസരപ്രദേശത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
നല്ലളം എസ്.ഐ. പി. മുരളി, എ.എസ്.ഐ. വി. അരുണ്‍, സി.പി.ഒ. കെ. രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. സംഭവത്തില്‍ ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: three arrested for raping minor girl in feroke kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..