അറസ്റ്റിലായ പ്രതികൾ
മീനങ്ങാടി(വയനാട്): വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുംചെയ്തവരെ പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ് (30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍ (31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ ഒന്നാംപ്രതിയായ ജ്യോതിഷ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ജ്യോതിഷുമായുള്ള ബന്ധം വീട്ടുകാരറിഞ്ഞതോടെ പെണ്‍കുട്ടിക്ക് വേറെ വിവാഹാലോചന വന്നു. ഇതോടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ചിത്രീകരിച്ചുവെച്ച ദൃശ്യങ്ങളും ദൃശ്യങ്ങളില്‍നിന്നെടുത്ത സ്‌ക്രീന്‍ഷോട്ടും ജ്യോതിഷ് സുഹൃത്തുക്കളായ ഉണ്ണിക്കൃഷ്ണനും സജിത്തിനും നല്‍കി. ഉണ്ണിക്കൃഷ്ണന്‍ ഈ ദൃശ്യങ്ങളും സ്‌ക്രീന്‍ഷോട്ടും ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും നഗ്‌നവീഡിയോ കോള്‍ ചെയ്യുകയുംചെയ്തു.
വീഡിയോകോള്‍ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. മൂന്നാം പ്രതി സജിത്തും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്നാണ് സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടകയുംചെയ്തത്. മീനങ്ങാടി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്.
കേസില്‍ ഉണ്ണികൃഷ്ണന്‍ രണ്ടാം പ്രതിയും സജിത്ത് മൂന്നാംപ്രതിയുമാണ്. പ്രതികളുടെ പേരില്‍ പോക്‌സോ, ഐ.ടി. നിയമപ്രകാരം കേസെടുത്തു.
Content Highlights: three arrested for raping girl and circulating her video in meenangadi wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..