സാധനങ്ങള്‍ വാങ്ങും, ഓണ്‍ലൈനില്‍ പണമടച്ചെന്ന് കാണിച്ച് തട്ടിപ്പ്; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


അറസ്റ്റിലായ പ്രതികൾ

കൊച്ചി: നഗരത്തിലെ വ്യാപാരശാലകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ഓണ്‍ലൈന്‍ പണമിടപാടിലൂടെ പണം അടച്ചതായി കാണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. കൂത്താട്ടുകുളം മണ്ണത്തൂര്‍ തറേക്കുടിയില്‍ നിമില്‍ ജോര്‍ജ് (22), പിറവം ഓണശ്ശേരില്‍ ബിട്ടോ ബാബു (21), പിറവം മുളക്കുളം കുന്നേല്‍ ശ്രീഹരി പ്രകാശ് (23) എന്നിവരെയാണ് സെന്‍ട്രല്‍ എസ്.എച്ച്.ഒ. എസ്. വിജയശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാനായി പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പേരില്‍ സ്ഥാപനത്തിന്റെ അക്കൗണ്ടുവഴി പണം അടയ്ക്കാമെന്നു പറഞ്ഞ് വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് മൊബൈലില്‍ പ്രത്യേക ആപ്ലിക്കേഷനിലൂടെ പണം കൈമാറിയതായി വ്യാജരേഖ കാണിച്ച ശേഷം സാധനങ്ങളുമായി സ്ഥലംവിടും.

പണം ബാങ്കില്‍ വന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് കടയുടമകള്‍ പോലീസില്‍ പരാതിയുമായി എത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ചിത്രം കടകളില്‍ നല്‍കിയിരുന്നു. ബുധനാഴ്ച നഗരത്തിലെ ഒരു സ്ഥാപനത്തിലെത്തിയ പ്രതികളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നഗരത്തിലെ പ്രമുഖ വാച്ച് സെന്റര്‍, മൊബൈല്‍ കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. പല സ്റ്റേഷനുകളിലും കേസുകളുമുണ്ട്. പ്രതികളെ പിടിച്ചതറിഞ്ഞ് നിരവധി പേര്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Content Highlights: three arrested for online fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented