അൻഷാദ്, രാജേന്ദ്രൻ, സതീശൻ
നെടുമങ്ങാട്: സംരക്ഷിതമൃഗമായ കേഴമാനിനെ കൊന്ന് മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. പിരപ്പന്‍കോട് കുതിരകുളം ഈട്ടിമൂട് തോട്ടരികത്തുവീട്ടില്‍ അന്‍ഷാദ് (39), കാഞ്ചിനട, കക്കോട്ടുകുന്ന് കൂരിമൂട് വീട്ടില്‍ രാജേന്ദ്രന്‍ എസ്.എസ്.(49), വെള്ളയംദേശം കക്കോട്ടുകുന്ന് ശരണ്‍ ഭവനില്‍ സതീശന്‍ (39) എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസര്‍ എസ്.സൂര്യയും സംഘവും അറസ്റ്റു ചെയ്തത്.
നേരത്തെ ഈ കേസില്‍ പാലോട് റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷജീദ്, വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും പാമ്പുപിടിത്തക്കാരനുമായ സനല്‍രാജ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പാലോട് റെയ്ഞ്ച് ഓഫീസറെയും കുറ്റം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും വനംവകുപ്പുമന്ത്രി ഇടപെട്ട് കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു.
മേയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂളിയാമലയ്ക്കുസമീപം കേഴമാന്‍ കാലില്‍ മുറിവേറ്റുകിടക്കുന്ന വിവരം നാട്ടുകാര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന ഷജീദിനെ അറിയിച്ചു. ഷജീദ് സനല്‍രാജിനെയും കൂട്ടി സംഭവസ്ഥലത്തെത്തി കേഴമാനിനെ ജീപ്പില്‍ കയറ്റി പാലോട് വി.ബി.ഐ. ആശുപത്രിയിലേക്ക് എന്ന വ്യാജേന കാഞ്ചിനടയിലെ രാജേന്ദ്രന്റെ വീട്ടിലെത്തിച്ചു. രാജേന്ദ്രന്‍ ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസം. അന്‍ഷാദ്, സതീശന്‍ എന്നിവരുടെ സഹായത്തോടെ കേഴമാനിനെ ഇവിടെയിട്ട് വെട്ടി മാംസം പങ്കിട്ടു. ശേഷിച്ച എല്ലും മാംസഭാഗങ്ങളും കാലംകാവിനടുത്തുള്ള വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് കേഴമാനിനെ കൊണ്ടുപോയ വിവരം നാട്ടുകാരില്‍നിന്നു മറ്റു വനപാലകര്‍ അറിഞ്ഞിരുന്നു. എന്നാല്‍, ചത്ത മ്ലാവിനെ കുഴിച്ചിട്ടു എന്നാണ് പ്രതികള്‍ പറഞ്ഞത്.
ആദ്യ അന്വേഷണത്തില്‍ ഷജീദും സനല്‍രാജും പിടിയിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മറ്റു മൂന്നുപ്രതികളും അന്വേഷണസംഘത്തിന്റെ വലയിലായത്. ഇതില്‍ അന്‍ഷാദ് നേരത്തെ പാലോട് റെയ്ഞ്ചില്‍ ഫയര്‍വാച്ചറായി താത്കാലിക ജോലി നോക്കിയിരുന്നു. സംരക്ഷിക്കേണ്ട മൃഗത്തെ വെട്ടി മാംസം പങ്കിട്ട സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംരക്ഷിതമൃഗത്തെ കൊന്ന കുറ്റത്തിന് ഏഴുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
സംഭവം ആദ്യമന്വേഷിച്ച പാലോട് റെയ്ഞ്ച് ഓഫീസര്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം നല്‍കിയത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഷിജു. എസ്.പി.നായര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബിജുകുമാര്‍, സന്തോഷ്‌കുമാര്‍, അജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തു.
Content Highlights: Three arrested for killing deer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..