ഇന്‍സ്റ്റഗ്രാംസൗഹൃദം, പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ക്രിമിനല്‍കേസ് പ്രതികളടക്കം പിടിയില്‍


ജനുവരി 18-ാം തീയതി മുതലാണ് കുണ്ടറ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായത്.

കസ്റ്റഡിയിലെടുത്ത കാറും അറസ്റ്റിലായ പ്രതികളും | Screengrab: Mathrubhumi News

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരെയാണ് കൊല്ലം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് ഒരു വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ജസീര്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോയതിനാണ് മറ്റുരണ്ടുപേരെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു.

ജനുവരി 18-ാം തീയതി മുതലാണ് കുണ്ടറ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതോടെയാണ് ജസീറുമായുള്ള സൗഹൃദം കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം പാലോടുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ജസീര്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ നൗഫലിനെനെതിരേ പത്തിലേറേ ക്രിമിനല്‍കേസുകളുമുണ്ട്.

Content Highlights: three arrested for kidnapping and raping plus one student in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented