വിജയൻ, വിനോദ്, മുഹമ്മദാലി
കരുളായി: കരുളായി വനത്തില്‍നിന്ന് കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ മൂന്നുപേരെ വനപാലകര്‍ പിടികൂടി. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍ (45), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി (35) എന്നിവരെയാണ് വനപാലകര്‍ അറസ്റ്റുചെയ്തത്. 2021 ഒക്ടോബറിലാണ് സംഭവം.
കരുളായി റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എട്ടുകണ്ണി ചാഞ്ഞപുന്ന ഭാഗത്തുനിന്നാണ് ഒരു സംഘം കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയത്. വനത്തില്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെത്തിയിരുന്നു. കരുളായി വനം റെയ്‌ഞ്ചോഫീസര്‍ എം.എന്‍. നജ്മല്‍ അമീന്റെ മേല്‍നോട്ടത്തില്‍ വനം വകുപ്പ് നിയോഗിച്ച ഷാഡോ ടീമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ വനം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും കരുളായി റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
പടുക്ക ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.എസ്. ബിജു, സെക്ഷന്‍ ഓഫീസര്‍ പി.എന്‍. അബ്ദുള്‍റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. ശ്രീദീപ്, പി.പി. രതീഷ്, എസ്. ശരത്ത്,കെ.കെ. രശ്മി, എം.ജെ. മാനു, കെ. സരസ്വതി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: three arrested for hunting in forest premises
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..