കെറ്റിലിനുള്ളിലും അടിവസ്ത്രത്തിലും സ്വര്‍ണം; കരിപ്പൂരില്‍ യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍


പിടികൂടിയ സ്വർണം

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3132 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവത്തില്‍ പാലക്കാട് പാമ്പറ കൊട്ടക്കാട്ടില്‍ മുഹമ്മദ് (44), തിരുവനന്തപുരം ഇടിഞ്ഞല്‍ മങ്കായില്‍ സുനിഷ (26), മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദ് യാസിര്‍ (26) എന്നിവരെ കസ്റ്റഡിയിലെടുത്തു.

സ്പൈസ് ജറ്റിന്റെ എസ്.ജി. 340 ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് മുഹമ്മദ് കരിപ്പൂരിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം ചോദ്യംചെയ്യുകയായിരുന്നു.

ബാഗേജില്‍ ഉണ്ടായിരുന്ന വൈദ്യുത കെറ്റില്‍ പരിശോധിച്ചപ്പോള്‍ വെല്‍ഡിങ് മാര്‍ക്ക് മറയ്ക്കാനായി പെയിന്റ് ചെയ്തത് കണ്ടു. തൂക്കത്തിലും വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് ഇത് പൊളിക്കുകയായിരുന്നു.വളയരൂപത്തില്‍ ഒളിപ്പിച്ചുവെച്ച 494 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്സ്. 354 വിമാനത്തില്‍ ഷാര്‍ജയില്‍നിന്നാണ് സുനിഷ കോഴിക്കോടെത്തിയത്. ബാഗേജില്‍ മാലയും വളകളുമായി ഒളിപ്പിച്ചുവെച്ച 831 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.

2093 ഗ്രാം സ്വര്‍ണസംയുക്തമാണ് മുഹമ്മദ് യാസിറില്‍നിന്ന് പിടിച്ചെടുത്തത്.

ഇന്‍ഡിഗോ എയറിന്റെ 6 ഇ 89 ദുബായ്-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് വിഭാഗം ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഷൂസിലും അടിവസ്ത്രത്തിലുമായി തുന്നിച്ചേര്‍ത്ത നിലയില്‍ സ്വര്‍ണസംയുക്തം കണ്ടെടുത്തത്. ഇതില്‍നിന്ന് 1807 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

Content Highlights: three arrested for gold smuggling in karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented