ഭര്‍ത്താവിന്റെ മുന്നില്‍ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് മോഷ്ടാക്കള്‍, മൂന്ന് പേര്‍ അറസ്റ്റില്‍


Representational Image | Mathrubhumi

ജയ്പുര്‍: വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുകയെന്ന ഉദ്ദേശത്തോടെ നാല്‌പേര്‍ വീട്ടിലേക്ക് കയറുകയായിരുന്നു. വെള്ളിയാഴ്ച ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കി.

കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായെന്നും നാലാമന് വേണ്ടി അന്വേഷണം നടക്കുകയാണന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൃത്യം നടന്നത്. വാച്ച്മാനായി ജോലി ചെയ്യുന്നയാളാണ് ഭര്‍ത്താവ്. രാത്രി ഉറങ്ങാനായി തയ്യാറെടുക്കുമ്പോഴാണ് മോഷ്ടാക്കള്‍ അതിക്രമിച്ച് കടന്നത്.



ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന 1400 രൂപ തട്ടിയെടുത്ത ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വിലപിടിപ്പുള്ള മറ്റൊന്നും കിട്ടാതായതോടെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ഇവര്‍ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികള്‍ പല സ്ഥലങ്ങളിലുള്ളവരായിരുന്നുവെന്നും മറ്റ് പോലീസ് സ്‌റ്റേഷനുകളുടെ സഹായത്തോടുകൂടിയാണ് മൂന്ന് പേരെ പിടികൂടിയതെന്നും പിന്ദ്‌വാര ഡിവൈഎസ്പി ജീത്തു സിങ് പറഞ്ഞു. നാലാമനെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: gang rape, arrest, robbers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented