ഗൂഗിള്‍പേ വഴി അഡ്വാന്‍സ്, നാട്ടുകാരുടെ കെണി!കക്കൂസ് മാലിന്യം തള്ളി മുങ്ങിയവരെ തന്ത്രപൂര്‍വം കുടുക്കി


മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയെ നെല്ലിക്കാപറമ്പ് സന്നദ്ധസേനയുടെ നേതൃത്വത്തില്‍ മഞ്ചേരിവരെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. പിന്‍തുടര്‍ന്നവരെ അപകടപ്പെടുത്താനും ശ്രമം നടന്നിരുന്നു. തുടര്‍ന്നാണ്, നാടിന് ആപത്തായ ഈ സംഘത്തെ പിടികൂടാന്‍ നാട്ടുകാര്‍തന്നെ മുന്‍കൈയെടുത്തത്.

അറസ്റ്റിലായ പ്രതികൾ

മുക്കം: സംസ്ഥാന പാതയോരത്തും കുടിവെള്ള സ്രോതസ്സുകള്‍ക്ക് സമീപത്തും കൃഷിഭൂമിയിലും കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ തന്ത്രപരമായ നീക്കത്തിലൂടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ഷാനവാസ് (28), മലപ്പുറം വള്ളുവമ്പ്രം മുസ്ലിയാരകത്ത് എം. അഹമ്മദ് ഹുസൈന്‍ (33), കോഴിക്കോട് കല്ലായി ചക്കുംകടവ് എ.കെ. സക്കറിയ (43) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ കൊടിയത്തൂരില്‍നിന്ന് പിടിയിലായത്.

ഗോതമ്പ് റോഡിനും കറുത്തപറമ്പിനുമിടയ്ക്ക് ഒരാഴ്ചയ്ക്കിടെ നാലുതവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. വ്യാഴാഴ്ചരാത്രി കറുത്ത പറമ്പിലും നെല്ലിക്കാപറമ്പിലും കക്കൂസ് മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയെ നെല്ലിക്കാപറമ്പ് സന്നദ്ധസേനയുടെ നേതൃത്വത്തില്‍ മഞ്ചേരിവരെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. പിന്‍തുടര്‍ന്നവരെ അപകടപ്പെടുത്താനും ശ്രമം നടന്നിരുന്നു. തുടര്‍ന്നാണ്, നാടിന് ആപത്തായ ഈ സംഘത്തെ പിടികൂടാന്‍ നാട്ടുകാര്‍തന്നെ മുന്‍കൈയെടുത്തത്.



കഴിഞ്ഞദിവസം കൊടിയത്തൂരിലെ ഒരു സ്ഥാപനത്തില്‍നിന്ന് കക്കൂസ് മാലിന്യം ശേഖരിച്ചവരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച നാട്ടുകാര്‍, ഇതേ ഭാഗത്തുനിന്ന് കക്കൂസ് മാലിന്യം എടുക്കാനുണ്ടെന്ന് അറിയിച്ച് വിളിച്ചുവരുത്തുകയായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരം, മാലിന്യം എടുക്കാന്‍ അഡ്വാന്‍സ് തുക ഉള്‍പ്പെടെ ഗൂഗിള്‍ പേ വഴി നല്‍കിയാണ് ഇവരെ കെണിയിലാക്കിയത്. മാലിന്യം തള്ളാനായി എത്തിയ ടാങ്കര്‍ ലോറിയും പിടികൂടിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെയും സഹകരണത്തോടെയാണ് മുക്കം പോലീസ് പ്രതികളെ പിടികൂടിയത്.

നെല്ലിക്കാപറമ്പിലും കറുത്ത പറമ്പിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളിയതോടെ കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സെക്രട്ടറി എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അടിയന്തര നടപടിയാവശ്യപ്പെട്ട് ലിന്റോ ജോസഫ് എം.എല്‍.എ.യും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്തംഗം ഫസല്‍ കൊടിയത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച ഓപ്പറേഷനാണ് വിജയം കണ്ടത്.

മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. എസ്.ഐ. ജിതേഷ്, എ.എസ്.ഐ. ഷിബില്‍, ജോയ് തോമസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: three arrested for disposing toilet waste in mukkam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented