ചികിത്സയ്ക്കെന്ന പേരിൽ പിരിവ് നടത്തിയതിന് പിടിയിലായ സംഘം
പാലാ: ഒരു വയസ്സുകാരിയുടെ ചികിത്സയ്ക്കെന്ന പേരില്‍ പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ സഫീര്‍ (38), കോട്ടയം ഒളശ്ശ റാം മതേയില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ ജോമോന് (28) എന്നിവരെയാണ് പിടികൂടിയത്. രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയില്കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ വയസ്സുകാരിയുടെ പേരിലായിരുന്നു പിരിവ്.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടുകൂടിയ ഫെ്ളക്സ് അടിച്ച് പാലായില്‍ പണം പിരിക്കുകയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാസഹായത്തിനായി പണം പിരിക്കുന്നതുകണ്ട് ഫ്ളെക്സില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷണം നടത്തി. കുട്ടിയുടെ പിതാവ് മകളുടെ ചികിത്സയ്ക്കു പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ കൂടുതല്‍ ചോദ്യംചെയ്താണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്ത് ആര്‍ഭാട ജീവിതത്തിനായാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സഫീറിനെതിരേ മലപ്പുറത്തും ചിറ്റൂരിലും കഞ്ചാവ് കേസ്സിലും മലപ്പുറം മഞ്ചേരി സെഷന്‍സ് കോടതില്‍ അബ്കാരി കേസ്സിനും പിടികിട്ടാപ്പുള്ളിയായി പ്രഖാപിച്ച് വാറന്റ് നിലവിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..