അറസ്റ്റിലായ പ്രതികൾ
മുണ്ടക്കയം: സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പാര്‍ഥസാരഥി അമ്പലം ഭാഗത്ത് കിഴക്കേമുറിയില്‍ വീട്ടില്‍ ഷാഹുല്‍ റഷീദ് (24), മുണ്ടക്കയം ചെളികുഴി ഭാഗത്ത് കിഴക്കേമുണ്ടക്കല്‍ വീട്ടില്‍ കെ.ആര്.രാജീവ് (22), കോരുത്തോട് കണ്ണങ്കയം റോഡ് ഭാഗത്ത് പുതുമന്ദിരത്തില്‍ വീട്ടില്‍ അനന്തു പി.ശശി (25) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 11 മണിയോടുകൂടി മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശം കട്ടപ്പനയ്ക്ക് പോകുവാനായി ബസ് കാത്തുനില്ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. യുവതിയുടെ കൈയിലിരുന്ന കുഞ്ഞിന്റെ സംസാരത്തെ തെറ്റിദ്ധരിച്ച് ഇവര്‍ മൂവരും ചേര്‍ന്ന് യുവതിയുമായി കയര്‍ക്കുകയും ചീത്തവിളിക്കുകയുംചെയ്തു. കൈയില്‍ കരുതിയിരുന്ന ഹെല്‍മെറ്റുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു. ഇത് തടയാന്‍ ചെന്ന ഭര്‍ത്താവിനെ മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുംചെയ്തു.
സംഭവമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി പ്രതികളെ സാഹസികമായി പിടികൂടി. മുണ്ടക്കയം സ്റ്റേഷന് എസ്.എച്ച്.ഒ. ഷൈന്‍ കുമാര്‍ എ, എസ്.ഐ. രാജേഷ് ആര്, എ.എസ്.ഐ.മാരായ കെ.ജി. മനോജ്, പി.കെ. ജോഷി, സി.പി.ഒ.മാരായ ശരത് ചന്ദ്രന്, പി.ടി. രഞ്ജിത്ത്, വി.ജെ.ബിജി, ജോഷി എം.തോമസ്, നൂറുദ്ദീന്‍, കെ.ജി. സുനിത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
Content Highlights: three arrested for attacking woman and her husband in mundakkayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..