ബൈക്കിലെത്തി ഹോണ്‍ മുഴക്കിയതിന് യുവാവിനെ ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍


അറസ്റ്റിലായ പ്രതികൾ

കടുത്തുരുത്തി: ഹോണ്‍ അടിച്ചതിലുള്ള വിരോധംമൂലം ബൈക്കില്‍ എത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ കൊടുംതലയില്‍ വീട്ടില്‍ അമല്‍ കെ.അജി (25), സഹോദരന്‍ അഖില്‍ കെ.അജി (21), പൂഴിക്കോല്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് കൊടുംതലയില്‍ ടി.എ.അനീഷ് (ബാബു-42) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞദിവസം രാത്രി പൂഴിക്കോല്‍ റോഡില്‍ അങ്കണവാടിക്ക് സമീപം ബൈക്കില്‍ വരുകയായിരുന്ന അയല്‍വാസികൂടിയായ അനീഷ് ഗോപിയെയാണ് ആക്രമിച്ചത്. പ്രതികള്‍ വഴിയില്‍ തടസ്സമായി നിന്നതിനെ തുടര്‍ന്ന് അനീഷ് ഹോണ്‍ മുഴക്കി. തുടരെ ഹോണ്‍ അടിച്ചതിലുള്ള വിരോധംമൂലം ഇവര്‍ അനീഷിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.



നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി. ഉടന്‍ പ്രതികള്‍ കടന്നുകളഞ്ഞു.

പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്നുപേരെയും പിടികൂടുകയും ആയിരുന്നു. കടുത്തുരുത്തി എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍ എസ്.ഐ. വിപിന്‍ ചന്ദ്രന്‍, എം.കെ.സജീവ്, എ.എസ്.ഐ. റോജിമോന്‍, സി.പി.ഒ. മാരായ ടി.കെ.ബിനോയ്, എ.കെ.പ്രവീണ്‍കുമാര്‍, കെ.പി.സജി, ജിനുമോന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: three arrested for attacking their neighbor in kaduthuruthy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented