ഷാനറ്റ്, ഗോകുൽ, വൈഷ്ണവ്
മാന്നാര്‍(ആലപ്പുഴ): ചെന്നിത്തല ചെറുകോലില്‍ കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ അച്ഛനെയും സഹോദരനെയും സഹോദരീഭര്‍ത്താവിനെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെന്നിത്തല ചെറുകോല്‍ ഗോകുല്‍നിവാസില്‍ ഗോകുല്‍ (19), ഗ്രാമം ചിറയില്‍ തെക്കേതില്‍ ഉണ്ണി (ഷാനറ്റ്-25), ചെന്നിത്തല ചെറുകോല്‍ ഇടശ്ശേരിയത്ത് വൈഷ്ണവ് (20) എന്നിവരാണ് അറസ്റ്റിലായത്. ചെറുകോല്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്.
കാണാതായ പെണ്‍കുട്ടി, ഗോകുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ് അന്വേഷിച്ചെത്തിയപ്പോഴായിരുന്നു മര്‍ദനം. തലയ്ക്കു ഗുരുതര പരിക്കേറ്റ സഹോദരന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: പെണ്‍കുട്ടിയും ഗോകുലും പ്രണയത്തിലായിരുന്നു. അങ്ങനെയാണ് ഗോകുലിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ നാലു പ്രതികളാണുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.
സഹോദരനു പരിക്കേറ്റെന്നറിഞ്ഞ് ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. അഭിരാം, അഡീഷണല്‍ എസ്.ഐ.മാരായ മധുസൂദനന്‍, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: three arrested for attacking man and his son in alappuzha mannar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..