അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചുവീഴ്ത്തി; മൂന്നുപേര്‍ പിടിയില്‍


അറസ്റ്റിലായ പ്രതികൾ

കോട്ടയം: വഴിയോരത്ത് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ ബൈക്കിലെത്തി അസഭ്യം പറഞ്ഞ സംഘത്തെ ചോദ്യംചെയ്ത യുവാവിനെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി.

കഴിഞ്ഞദിവസം കൂരാലി-പനമറ്റം റോഡില്‍ വഴിയരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന പള്ളിക്കത്തോട് സ്വദേശി പ്രശാന്തിനെയാണ് ബൈക്കിലെത്തിയ പ്രതികള്‍ ആക്രമിച്ചത്. ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത് വേലം പറമ്പില്‍ വീട്ടില്‍ അഖില്‍ അപ്പു (23), എലിക്കുളം ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട് വീട്ടില്‍ എല്‍ബിന്‍ ടോം (24), എലിക്കുളം ഉരുളിക്കുന്നം വയലില്‍ പടിഞ്ഞാറേതില്‍ വീട്ടില്‍ ആദിത്യന്‍ ബി.നായര്‍ (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കെ.കാര്‍ത്തിക്കിന്റെ നേത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബൈക്കില്‍ എത്തിയ മൂവരും ചേര്‍ന്ന് പ്രശാന്തിനെ ചീത്തവിളിക്കുകയും ഇത് ചോദ്യം ചെയ്തതോടെ മര്‍ദിച്ചശേഷം ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പൊന്‍കുന്നം പോലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. അന്വേഷണം നടത്തുന്നതിനിടെ, പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൊന്‍കുന്നം എസ്.ഐ. കെ.ആര്‍.റെജിലാല്‍, നിസാര്‍, എ.എസ്.ഐ. അജിത്ത്, സി.പി.ഒ.മാരായ പ്രദീപ് അപ്പുക്കുട്ടന്‍, ബിനോയ് മോന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: three arrested for attacking a young man in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented