രമ്യാഹരിദാസ് എം.പിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി; കോട്ടയം സ്വദേശി അറസ്റ്റില്‍


രാത്രിയില്‍ ഫോണില്‍ നിരന്തരം വിളിച്ച് മോശമായി പെരുമാറിയിരുന്നു. പലതവണ താക്കീതുചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതിനല്‍കിയത്.

ഷിബുക്കുട്ടൻ

ആലത്തൂര്‍: രമ്യാഹരിദാസ് എം.പി.യെ ഫോണ്‍വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം എരുമേലി കണ്ണിമലസ്വദേശി വെണ്‍മാന്തറ ഷിബുക്കുട്ടനെയാണ് (48) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയില്‍ ഫോണില്‍ നിരന്തരം വിളിച്ച് മോശമായി പെരുമാറിയിരുന്നു. പലതവണ താക്കീതുചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതിനല്‍കിയത്.

പാലക്കാട് എസ്.പി. ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകന്‍, വടക്കഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആദംഖാന്‍ എന്നിവരാണ് പരാതി അന്വേഷിച്ചത്.

എസ്.ഐ. കെ.വി. സുധീഷ് കുമാര്‍, എ.എസ്.ഐ. അബ്ദുള്‍നാസര്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ദിലീപ് ഡി.നായര്‍, എ. സജിത്, സിവില്‍പോലീസ് ഓഫീസര്‍ എം. അഫ്സല്‍ എന്നിവര്‍ കോട്ടയം തുമരംപാറയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Content Highlights: threat phone calls to ramya haridas mp accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented