കീഴടങ്ങിയ മാത്യു ജോൺ
തൊടുപുഴ: പതിനേഴുകാരിയെ ഒന്നര വര്‍ഷത്തോളം നിരവധി പേര്‍ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍െപ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. ഇതൊടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. പെണ്‍കുട്ടി പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. അമ്മയെ കൂടാതെ മറ്റൊരു പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളമറ്റം വെള്ളാംതടത്തില്‍ മാത്യു ജോണാ(39)ണ് തൊടുപുഴ സ്റ്റേഷനില്‍ കീഴടങ്ങിയത്.
കേസില്‍ എട്ട് പ്രതികളെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലൊരാളാണ് മാത്യു. ഇയാള്‍ ഒളിവിലായിരുന്നു. പോലീസ് തിരഞ്ഞുകൊണ്ടിരിക്കെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുത്തിട്ടുണ്ട്. മൊഴി പ്രകാരം കൂടുതല്‍ പേര്‍ക്ക് പീഡനത്തില്‍ പങ്കുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 2020 അവസാനത്തോടെ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ രഘു സമീപിക്കുകയും പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയുമായിരുന്നു. പീഡനം രണ്ട് മാസം മുന്‍പുവരെ തുടര്‍ന്നു.
പെണ്‍കുട്ടിയെ 2020-ല്‍ ശൈശവവിവാഹത്തില്‍നിന്ന് സി.ഡബ്ല്യു.സി.യും പോലീസും രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സി.ഡബ്ല്യു.സി.യുടെ സംരക്ഷണയിലായിരുന്നു.
പിന്നീട് മുത്തശ്ശിക്ക് സംരക്ഷണച്ചുമതല കൈമാറി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പീഡനവിവരം അറിയാമായിരുന്നുവെന്നും അവര്‍ക്കെതിരേ കേസെടുക്കണമെന്നും സി.ഡബ്ല്യു.സി. പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: thodupuzha rape case victims mother arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..