തൊടുപുഴയിലെ ബലാത്സംഗം: പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും എതിരേ കേസെടുക്കാന്‍ നിര്‍ദേശം


17 വയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നരവര്‍ഷമായി ഒട്ടേറെപേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

Screengrab: Mathrubhumi News

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും എതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം. അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണ് പെണ്‍കുട്ടിയെ നിരവധിപേര്‍ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗം ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ശിശുക്ഷേമ സമിതി കണ്ടെത്തിയിട്ടുണ്ട്.

17 വയസ്സുള്ള പെണ്‍കുട്ടിയെ 2020 അവസാനം മുതല്‍ ഒട്ടേറെപേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ ഇടനിലക്കാരനടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരന്‍ കുമാരംമംഗലം മംഗലത്തുവീട്ടില്‍ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

എട്ടുപേര്‍ക്കെതിരേയാണ് നിലവില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബന്ധുവടക്കം 15-ഓളം പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതനുസരിച്ച് കൂടുതല്‍ പ്രതികള്‍ക്കായുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്.

15 വയസ്സ് മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ രോഗിയുമാണ്. വീട്ടിലെ ദരിദ്രസാഹചര്യം മുതലെടുത്താണ് കുമാരമംഗലം മംഗലത്തുവീട്ടില്‍ രഘു പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചത്. ബ്രോക്കറായ രഘു, ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കൊട്ടൂര്‍ തങ്കച്ചന്റെ അടുത്ത് എത്തിക്കുകയായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നാലെ മറ്റുള്ളവര്‍ക്കും രഘു പെണ്‍കുട്ടിയെ കൈമാറിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

2020-ല്‍ പെണ്‍കുട്ടിയെ ഒരു ബസ് ജീവനക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനും വീട്ടുകാര്‍ ശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിയും പോലീസും ഇടപെട്ടു. അമ്മയ്‌ക്കെതിരേ കേസെടുക്കുകയും പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് മുത്തശ്ശി ശിശുക്ഷേമ സമിതിയെ സമീപിച്ചു. തുടര്‍ന്ന് കുട്ടിയെ മുത്തശ്ശിയുടെ സംരക്ഷണയില്‍ വിടുകയായിരുന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് രഘു കൂട്ടിക്കൊണ്ടുപോയതും പീഡനത്തിനിരയാക്കിയതെന്നുമാണ് ശിശുക്ഷേമ സമിതിയുടെ കണ്ടെത്തല്‍.

രണ്ടുമാസം മുമ്പുവരെ പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. വിവരം അറിഞ്ഞ പോലീസ്, പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.

Content Highlights: thodupuzha gang rape case cwc directed to book case against victims mother and grand mother

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023

Most Commented