ബിനു, ബേബി, സജീവ്, തങ്കച്ചൻ, തോമസ് ചാക്കോ, ജോൺസൺ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം ഗര്‍ഭിണിയുമാണ്. ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരനാണ് ദരിദ്രകുടുംബാംഗമായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചത്.
ഇടനിലക്കാരന്‍ കുമാരംമംഗലം മംഗലത്തുവീട്ടില്‍ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുള്‍െപ്പടെ പതിനഞ്ചോളംപേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
പതിനഞ്ചുവയസ്സ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അച്ഛനില്ല. അമ്മ സുഖമില്ലാതെ കിടക്കുകയാണ്.
ഈ അവസരം മുതലെടുത്ത്, ബ്രോക്കറായ രഘു ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2020 അവസാനത്തോടെ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു.
ഇതുവിശ്വസിച്ച് പെണ്‍കുട്ടി രഘുവിനൊപ്പം തങ്കച്ചനെ പരിചയപ്പെട്ടു. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വന്‍തുക വാങ്ങി രഘു പെണ്‍കുട്ടിയെ പലരുടേയും അടുത്ത് എത്തിക്കുകയായിരുന്നു. രണ്ടുമാസം മുമ്പുവരെ പീഡനം തുടര്‍ന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. വിവരം അറിഞ്ഞ പോലീസ്, പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. പോക്സോ കേസും എടുത്തിട്ടുണ്ട്.
ഡിവൈ.എസ്.പി. ജീന്‍പോളിന്റെ നേതൃത്വത്തില്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐമാരായ കൃഷ്ണന്‍നായര്‍, ഹരിദാസ്, എ.എസ്.ഐ.മാരായ ഷംസുദ്ദീന്‍, നജീബ്, നിസാര്‍, ഉഷാദേവി, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ. നീതു എന്നിവരാണ് അന്വേഷണം നടത്തുന്നത്.
Content Highlights: Thodupuzha gang rape case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..