തീപിടിച്ച വീടിനുള്ളിലെ കുളിമുറിയില്‍ കയറി വാതിലടച്ച് കുടുംബം; രക്ഷപ്പെടുത്താനാകാതെ അയല്‍ക്കാര്‍


തൊടുപുഴയിൽ കൊലപാതകം നടന്ന വീട് | ഫോട്ടോ: പി.ആർ.ശ്രീജിത്ത്/മാതൃഭൂമി

ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തീവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍. ശനിയാഴ്ച പുലര്‍ച്ചെ 12.30-യൊടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഹമീദ് എന്ന് 79-കാരന്‍ മകനെയും കുടുംബത്തെയും ആസൂത്രിതമായി കൊലപ്പെടുത്തിയത്.

അബ്ദുള്‍ ഫൈസല്‍ (45), ഷീബ (45), മക്കളായ മെഹര്‍ (16), അഫ്‌സന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഇവര്‍ക്കുനേരെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കെടുത്താതിരിക്കാന്‍ ഹമീദ് വീട്ടിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ഇയാളെ പോലീസ് പിടികൂടി.

പുലര്‍ച്ചെ 12.30-യോടെ ഫൈസലിന്റെ വീടിനുള്ളില്‍ നിന്ന് നിലവിളി കേട്ടതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. ഉടനെ തന്നെ വീട്ടിലേക്ക് ഓടിയെത്തിയവര്‍ കാണുന്നത് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതാണ്. വീടിന്റെ മുന്നിലെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് ഉള്ളില്‍ കടക്കാനായെങ്കിലും കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ ഉള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടിയതായി സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാളായ രാഹുല്‍ പറഞ്ഞു.

കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കയറിയപ്പോഴേക്കും കിടക്കയില്‍ തീ പടര്‍ന്ന് മുറിയില്‍ പുക നിറഞ്ഞിരുന്നു. ഈ സമയവും മരിച്ച ഫൈസലിന്റെ പിതാവ് വീടിനുള്ളിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിയുന്നുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ഫൈസലും കുടുംബവും കുളിമുറിക്കുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്തെങ്കിലും നാട്ടുകാര്‍ക്ക് ഇവരുടെ അടുത്തേക്ക് എത്താന്‍ സാധിച്ചില്ല. മുറിക്കുള്ളില്‍ പൂര്‍ണമായും തീയും പുകയും പടര്‍ന്നതോടെ ഇവര്‍ കുളിമുറിയില്‍ തന്നെ കുടുങ്ങുകയായിരുന്നു. ഇവിടെവെച്ചാണ് നാല് പേരുടെയും മരണം സംഭവിച്ചതെന്ന് ദൃക്‌സാകക്ഷികള്‍ പറയുന്നു.

Content Highlights: thodupuzha family murder planned crime

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented